പത്താം ക്ലാസ് യോഗ്യത ഉണ്ടോ? ഹൈക്കോടതിയിൽ ജോലി നേടാം, 334 ഒഴിവുകൾ...ഇപ്പോൾ തന്നെ അപേക്ഷിക്കൂ
ഡൽഹി ഹൈക്കോടതിയുടെ കീഴിൽ വിവിധ തസ്തികകളിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) വിജ്ഞാപനം പുറത്തിറക്കി. കോർട്ട് അറ്റൻഡന്റ്, കോർട്ട് അറ്റൻഡന്റ് (S), കോർട്ട് അറ്റൻഡന്റ് (L), റൂം അറ്റൻഡന്റ് (H), സെക്യൂരിറ്റി അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് ആകെ 334 ഒഴിവുകളാണുള്ളത്.
പൊതു പരീക്ഷയും അഭിമുഖവും വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ലെവൽ-3 (7-ആം സി.പി.സി) ശമ്പള സ്കെയിലോടുകൂടിയ ഈ അവസരം ഇന്ത്യയിലെ മികച്ച നീതിന്യായ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുത്താം.

ഒഴിവുകൾ
കോർട്ട് അറ്റൻഡന്റ്: 295 (യുആർ-81, ഒബിസി-95, എസ്.സി-23, എസ്.ടി-32, ഈഡബ്ല്യുഎസ്-64). ഇതിൽ പിഡബ്ല്യുഎബിഡി-12, ഇഎസ്എം-29 ഉൾപ്പെടുന്നു.
കോർട്ട് അറ്റൻഡന്റ് (S): 22 (യുആർ-02, ഒബിസി-13, ഈഡബ്ല്യുഎസ്-05, എസ്.ടി-02). ഇതിൽ പിഡബ്ല്യുഎബിഡി-01, ഇഎസ്എം-02 ഉൾപ്പെടുന്നു.
കോർട്ട് അറ്റൻഡന്റ് (L): 01 (യുആർ-01).
റൂം അറ്റൻഡന്റ് (H): 13 (ഒബിസി-11, ഈഡബ്ല്യുഎസ്-02). ഇതിൽ പിഡബ്ല്യുഎബിഡി-01, ഇഎസ്എം-01 ഉൾപ്പെടുന്നു.
സെക്യൂരിറ്റി അറ്റൻഡന്റ്: 03 (യുആർ-02, ഒബിസി-01) എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷാ ഫീസ്
പുരുഷൻമാർക്ക് (ജനറൽ / ഒബിസി / ഈഡബ്ല്യുഎസ്) 100 രൂപയാണ് ഫീസ്.
വനിതകൾക്ക് ( എസ്.സി / എസ്.ടി / പിഡബ്ല്യുഎബിഡി / ഇഎസ്എം) ഫീസ് ഇല്ല.
യോഗ്യത
ദേശീയത: ഇന്ത്യൻ പൗരൻ അല്ലെങ്കിൽ നേപ്പാൾ പൗരൻ.
വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം; അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ ടി ഐ) സർട്ടിഫിക്കറ്റ്.
പ്രായപരിധി: 2025 ജനുവരി 1-ന് 18-27 വയസ്സ് (02.01.1998-നും 01.01.2007-നും ഇടയിൽ ജനിച്ചവർ).
അപേക്ഷ സമർപ്പിക്കുന്നത് ഇങ്ങനെ
dsssbonline.nic.in എന്ന DSSSB OARS പോർട്ടലിൽ ഒറ്റത്തവണ രജിസ്റ്റർ ചെയ്യുക.
നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് (ബാധകമെങ്കിൽ) SBI ഇ-പേ വഴി അടയ്ക്കുക.
ഫോം സമർപ്പിച്ച് നിങ്ങളുടെ റെക്കോർഡുകൾക്കായി പ്രിന്റ് എടുക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 24 ആണ്.
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
അഭിമുഖം നടത്തുന്നു
എറണാകുളം ജില്ലാ പ്ലാനിങ് ഓഫീസിൽ ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിനായി സെപ്റ്റംബർ 19ന് അഭിമുഖം നടത്തും.
പ്ലസ് ടു, മലയാളം ടൈപ്പിംഗ് (ലോവർ ), ഇംഗ്ലീഷ് ടൈപ്പിംഗ് (ഹയർ ) എന്നീ വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ്, ഗ്രാഫിക് ഡിസൈനിങ്, ലേഔട്ട്, ഫോട്ടോഷോപ്പ് എന്നിവയിൽ പ്രവർത്തി പരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ അന്നേദിവസം അസ്സൽ രേഖകൾ സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിൽ ഉള്ള ജില്ലാ പ്ലാനിങ് ഓഫീസിൽ ഹാജരാകേണ്ടതാണ്.
ഫോൺ : 0484- 2422290
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍, ജനറല്‍ മെഡിസിന്‍ വകുപ്പുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ / സീനിയര്‍ റസിഡന്റ് തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 15 ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കും. എം.ബി.ബി.എസിനൊപ്പം അതാത് വിഷയത്തില്‍ മെഡിക്കല്‍ പി.ജിയും ടി.സി.എം.സി / കെ.എസ്.എം.സി രജിസ്ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണം. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. വെബ്സൈറ്റ്: gmckannur.edu.in












Click it and Unblock the Notifications