Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഗ്രിയുണ്ടോ? 35,000 രൂപ ശമ്പളത്തിൽ ജോലി ഉണ്ട്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഒരു ജോലി തിരയുകയാണോ? കരാർ അടിസ്ഥാനത്തിലാണെങ്കിലും ഒരു സർക്കാർ ജോലി ആയാലോ? കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന് കീഴിലാണ് ഒഴിവുകൾ. എക്സ്-റേ സ്ക്രീനർ ഒഴിവിലേക്ക് 17 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യത എന്താണ് , ശമ്പളം, അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ വിവരങ്ങൾ അറിയാം

ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ 1-2 വർഷ സാധുതയുളഅള ബിസിഎഎസ് സ്ക്രീനർ സർട്ടിഫിക്കറ്റ് യോഗ്യത ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് രണ്ട് വർഷത്തെ പ്രവൃത്തനപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 55 വയസാണ്. അവസാന തീയതി ഡിസംബർ 15. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷ ഫീസ് 600 രൂപയാണ്. പട്ടിക വിഭാഗത്തിന് ഫീസ് ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.kpesrb.kerala.gov.in

job

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒഴിവുകൾ

ആലപ്പുഴ ഗവ ടി ഡി മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ പീഡിക്‌സ് വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. അസിസ്റ്റന്റ് പ്രൊഫസര്‍ (1), സീനിയര്‍ റസിഡന്റ് (1), സൈക്യാട്രി, സീനിയര്‍ റസിഡന്റ് (1 വീതം) തസ്തികകളിലാണ് ഒഴിവുകൾ. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

യോഗ്യത എന്താണെന്ന് അറിയാം

സീനിയര്‍ റസിഡന്റിന്റെ അഭാവത്തില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റിനെയും പരിഗണിക്കും. മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി-അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എംഡി/എംഎസ് അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിഎന്‍ബി/എംബിബിഎസ്, തിരുവിതാംകൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത.

ഡിസംബർ രണ്ടിന് രാവിലെ 11നാണ് അഭിമുഖം. ജനന തീയതി, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം.

ചൈല്‍ഡ് റെസ്‌ക്യു ഓഫീസര്‍ ഒഴിവ്

ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ കാവല്‍ പ്ലസ് 'ശരണബാല്യം' പദ്ധതിയിലേക്ക് ചൈല്‍ഡ് റെസ്‌ക്യു ഓഫീസറുടെ ഒഴിവ്. 1 ഒഴിവാണ് ഉള്ളത്.എംഎസ്ഡബ്ല്യു അല്ലെങ്കില്‍ എംഎ സോഷ്യോളജി. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തനപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ ഓണറേറിയം 20000 രൂപ ലഭിക്കും. ആലപ്പുഴ ജില്ലക്കാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം. ഡിസംബര്‍ ഏഴിനാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2241644.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+