എസ്എസ്എൽസിയും ലൈസൻസും ഉണ്ടോ? ഐഎസ്ആർഒയിൽ ജോലി നേടാം..63,000 വരെ ശമ്പളം
ഐഎസ്ആർഒയിൽ വിവിധ ഒഴിവുകൾ. അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ, കുക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
അസിസ്റ്റന്റ് (രാജ്ഭാഷ): രണ്ട് ഒഴിവുകൾ. 25,500 - 81,100 ആണ് ശമ്പള സ്കെയിൽ. യോഗ്യതകൾ: അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോ 10-പോയിന്റ് സ്കെയിലിൽ 6.32 CGPA-യോ നേടിയുള്ള ബിരുദം. കോഴ്സ് ദൈർഘ്യം പൂർത്തിയാക്കിയിരിക്കണം. കമ്പ്യൂട്ടറിൽ ഹിന്ദി ടൈപ്പിംഗിൽ മിനിറ്റിൽ 25 വാക്കുകളുടെ വേഗതയും കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യവും ആവശ്യമാണ്. ഇംഗ്ലീഷ് ടൈപ്പിംഗിലെ പരിജ്ഞാനം അഭികാമ്യമാണ്. ഹിന്ദി ടൈപ്പിംഗ്, കത്തുകളും കുറിപ്പുകളും തയ്യാറാക്കൽ, പരിശീലന പരിപാടികൾ സംഘടിപ്പിക്കൽ എന്നിവയാണ് പ്രധാന ചുമതലകൾ.

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ: അഞ്ച് ഒഴിവുകൾ. 19,900 - 63,200) ശമ്പള സ്കെയിൽ. എസ് എസ് എൽ സി / എസ് എസ് സി/മെട്രിക്/പത്താം ക്ലാസ് പാസ് ആയിരിക്കണം. കൂടാതെ ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ലൈസൻസ് ഉണ്ടായിരിക്കണം.
ഈ തസ്തികയിലേക്ക് മൂന്ന് വർഷത്തെ ലൈറ്റ് വെഹിക്കിൾ ഡ്രൈവിംഗ് പരിചയം അത്യാവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ കേരള സ്റ്റേറ്റ് മോട്ടോർ വാഹന നിയമത്തിലെ മറ്റ് നിബന്ധനകൾ നിയമനത്തിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണം. ലൈറ്റ് വാഹനങ്ങൾ പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ഉത്തരവാദിത്തം. അഞ്ച് ഒഴിവുകളിൽ ഒന്ന് വിമുക്തഭടന്മാർക്കായി സംവരണം ചെയ്തിട്ടുണ്ട്. വാഹനത്തിൻ്റെ പരിപാലനവും ഉപയോഗവും രേഖപ്പെടുത്തുകയും ഗതാഗത ഷെഡ്യൂളുകൾ ഏകോപിപ്പിക്കുകയും ചെയ്യണം.
ഹെവി വെഹിക്കിൾ ഡ്രൈവർ-എ: അഞ്ച് ഒഴിവുകൾ. 19,900 - 63,200) ശമ്പള സ്കെയിൽ. എസ് എസ് എൽ സി/ എസ് എസ് സി/മെട്രിക്/പത്താം ക്ലാസ് പാസ് ആകണം. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും പബ്ലിക് സർവീസ് ബാഡ്ജും നിർബന്ധമാണ്. പബ്ലിക് സർവീസ് ബാഡ്ജ് നിർബന്ധമല്ലാത്ത സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികൾ നിയമനം ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ഈ നിബന്ധന പാലിക്കണം. കുറഞ്ഞത് മൂന്ന് വർഷത്തെ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ഉൾപ്പെടെ അഞ്ച് വർഷത്തെ പരിചയം വേണം. ചരക്കുകളും ആളുകളും കൊണ്ടുപോകുന്ന ഹെവി വാഹനങ്ങൾ പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ് ചുമതല.
ഫയർമാൻ-എ: മൂന്ന് ഒഴിവുകൾ. 19,900 - 63,200) ശമ്പള സ്കെയിലിൽ. SSLC/SSC പാസ് ആയിരിക്കണം. നിർദ്ദേശിച്ചിട്ടുള്ള ശാരീരികക്ഷമതാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. അഗ്നിശമന, രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുക, ഫയർ പ്രൊട്ടക്ഷൻ സിസ്റ്റങ്ങൾ പരിപാലിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.
കുക്ക്: ഒരു ഒഴിവ്. 19,900 - 63,200)ശമ്പള സ്കെയിൽ. എസ് എസ് എൽ സി / എസ് എസ് സി പാസ് ആയിരിക്കണം. കൂടാതെ, പ്രശസ്തമായ ഹോട്ടലിലോ കാന്റീനിലോ കുക്ക് തസ്തികയിൽ അഞ്ച് വർഷത്തെ പരിചയം ഉണ്ടായിരിക്കണം. ഭക്ഷണം പാചകം ചെയ്യുക, ശുചിത്വവും കാര്യക്ഷമതയും ഉറപ്പാക്കി സമയബന്ധിതമായി ഭക്ഷണം തയ്യാറാക്കാൻ ടീമിനൊപ്പം പ്രവർത്തിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ. കൂടുതൽ വിവരങ്ങൾക്ക് https://www.vssc.gov.in/DetailedAdvt332.html
സംസ്ഥാന സർക്കാരിന് കീഴിൽ ഒഴിവുകൾ
ക്രഷ് ഹെല്‍പ്പര്‍ നിയമനം
ഓച്ചിറ ഐ.സി.ഡി.എസ് പരിധിയിലെ തഴവ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ 89-ാം നമ്പര്‍ അങ്കണവാടിയിലേക്ക് ക്രഷ് ഹെല്‍പ്പറെ നിയമിക്കും. യോഗ്യത: പത്താം ക്ലാസ്. തഴവ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സ്ഥിര താമസക്കാരും സേവന താല്പര്യമുള്ള വനിതകളായിരിക്കണം അപേക്ഷകര്‍. പ്രായപരിധി 2025 ജനുവരി ഒന്നിന് 18-35 വയസ്. പ്രതിമാസ ഹോണറേറിയം 3000 രൂപ. സ്ഥിര താമസം, വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ചങ്ങന്‍കുളങ്ങര, ഓച്ചിറ പി.ഓ-690526 വിലാസത്തില്‍ ഒക്ടോബര്‍ 10 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാ കവറിന് പുറത്ത് 'അങ്കണവാടി കം ക്രഷ് അപേക്ഷ തഴവ ഗ്രാമ പഞ്ചായത്ത്' എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 8281999108.












Click it and Unblock the Notifications