Get Updates
Get notified of breaking news, exclusive insights, and must-see stories!

ജർമ്മൻ ഭാഷയിൽ പ്രാവിണ്യമുണ്ടോ; നിങ്ങളെ കാത്ത് ഇതാ തൊഴിൽ അവസരം, അറിയേണ്ട കാര്യങ്ങൾ

സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി. ലിമിറ്റഡ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ട്രെയിനിംഗ് സെന്ററുകളിൽ ജർമ്മൻ ഭാഷാപരിശീലകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. Goethe / Telc / oSD അംഗീകൃത ജർമ്മൻ ഭാഷാ പരീക്ഷകളിൽ B2 ലെവൽ നേടിയിട്ടുള്ളവരും (C1 ലെവൽ ഉള്ളവർക്ക് മുൻഗണന) ജർമ്മൻ പരിശീലകരായി കുറഞ്ഞത് അഞ്ചു വർഷം ഭാഷ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അപേക്ഷ [email protected] ലേക്ക് ഡിസംബർ 20ന് മുമ്പ് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in, 9446094595, 0471 2329441/42/43/45

പറമ്പിക്കുളം കടുവ സങ്കേതത്തിൽ കരാർ നിയമനം

പറമ്പിക്കുളം കടുവ സങ്കേതത്തിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കൺസർവേഷൻ ബയോളജിസ്റ്റ്, അക്കൗണ്ടന്റ്, എക്കോ ടൂറിസം കം മാർക്കറ്റിങ് സ്‌പെഷ്യലിസ്റ്റ് തസ്തികകളിലാണ് നിയമനം. അപേക്ഷകൾ ബയോഡേറ്റയ്‌ക്കൊപ്പം 15 നകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ, ഓഫീസ് ഓഫ് ദ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, വൈൽഡ്‌ലൈഫ്, നോർത്തേൺ റീജ്യൺ, അരണ്യ ഭവൻ കോംപ്ലക്‌സ്, ഒലവക്കോട്, പാലക്കാട് എന്ന വിലാസത്തിലോ [email protected] ലോ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: https://forest.kerala.gov.in.

job

ഗസ്റ്റ് അധ്യാപക അഭിമുഖം

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ ഒരു ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം ഡിസംബർ എട്ടിനു രാവിലെ 11 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലും ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലും 2022 മാർച്ചിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ ചെയർപേഴ്‌സെന്റെ ഒരു ഒഴിവും മെമ്പർമാരുടെ നാല് ഒഴിവുകളുമാണുള്ളത്.

ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ സോഷ്യൽ വർക്കർ മെമ്പർമാരുടെ രണ്ട് ഒഴിവുകൾ വീതമുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം ഗസറ്റിലും വനിതാശിശുവികസന വകുപ്പിന്റെ (wcd.kerala.gov.in) വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ഡിസംബർ 24 ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് വനിതാശിശുവികസന ഡയറക്ടർ, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജയിൽ കഫെറ്റീരിയക്കെതിർവശം, പൂജപ്പുര, തിരുവനന്തപൂരം - 695012 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

ഡെപ്യൂട്ടേഷൻ അപേക്ഷ ക്ഷണിച്ചു

ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിന്റെ കോഴിക്കോട്, എറണാകുളം മേഖലാ ഓഫിസുകളിൽ അസിസ്റ്റന്റ് എൻജിനീയർ(സിവിൽ) തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിനു സംസ്ഥാന സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എൻജിനീയർ റാങ്കിൽ കുറയാത്തവരും സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് യോഗ്യതയുള്ളവരുമാകണം അപേക്ഷകർ. പേ സ്‌കെയിൽ 45800 - 89000 (ശമ്പള പരിഷ്‌കരണത്തിനു മുൻപ്). താത്പര്യമുള്ളവർ എൻ.ഒ.സി. സഹിതം ഡിസംബർ 20നു മുൻപ് അപേക്ഷിക്കണം. അപേക്ഷാ ഫോം dsya.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

ഗവ .ഐ.ടി.ഐ കട്ടപ്പന - 2020 ആഗസ്റ്റ് സെക്ഷനില്‍ ഏകവര്‍ഷ, ദ്വിവത്സര എസ്.സി.വി.ടി. കോഴ്സുകളില്‍ അഡ്മിഷന്‍ നേടി പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളില്‍ നിന്നും ഒന്നാം വര്‍ഷ റഗുലര്‍ പരീക്ഷകളില്‍ പങ്കെടുക്കുന്നതിനായും 2019 ആഗസ്റ്റ് സെഷനില്‍ ദ്വിവത്സര കോഴ്സുകളില്‍ അഡ്മിഷന്‍ നേടി പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളില്‍ നിന്നും രണ്ടാം വര്‍ഷ റഗുലര്‍ പരീക്ഷകളില്‍ പങ്കെടുക്കുന്നതിനായും, 2018 ആഗസ്റ്റ് സെഷനില്‍ ദ്വിവത്സര കോഴ്സുകളില്‍ അഡ്മിഷന്‍ നേടി എസ്.സി.വി.ടി. ട്രേഡ് ടെസ്റ്റില്‍ പരാജയപ്പെട്ട ട്രെയിനികളില്‍ നിന്നും രണ്ടാം വര്‍ഷ സപ്ലിമെന്ററി പരീക്ഷകളില്‍ പങ്കെടുക്കുന്നതിനായും ആഗസ്റ്റ് 2018. 2019 സെഷനുകളില്‍ ഏക വത്സര കോഴ്സുകളില്‍ അഡ്മിഷന്‍ നേടി എസ്.സി.വി.ടി. ട്രേഡ് ടെസ്റ്റില്‍ പങ്കെടുത്ത് പരാജയപ്പെട്ട ട്രെയിനികളില്‍ നിന്നും ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷകളില്‍ പങ്കെടുക്കുന്നതിനായും. നിശ്ചിത ഫോറത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നു. റഗുലര്‍ പരീക്ഷയുടെ അപേക്ഷാഫീസ് 110 രൂപയും, സപ്ലിമെന്ററി പരീക്ഷയുടെ അപേക്ഷാഫീസ് 170 രൂപയുമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10 വൈകിട്ട് 4 മണി. 60 രൂപ ഫൈനോടു കൂടി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15 വൈകുന്നേരം 4.00 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 04868 272216

ഗവ .ഐ.ടി.ഐ കട്ടപ്പന - 2014 ആഗസ്റ്റ് സെക്ഷനില്‍ എസ്.സി.വി.ടി ട്രേഡുകളില്‍ പ്രവേശനം നേടിയ മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ മുമ്പ് എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കും. 2015 ആഗസ്റ്റ് സെഷന്‍ മുതല്‍ രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി മുമ്പ് പരാജയപ്പെട്ട ട്രെയിനികള്‍ക്കും 2016 ആഗസ്റ്റ് സെഷന്‍ മുതല്‍ പ്രവേശനം നേടി മുമ്പ് ഒന്ന്., രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ട്, തുടര്‍ച്ചയായ 5 വര്‍ഷത്തിനുള്ളില്‍ ആകെ 5 അവസരങ്ങള്‍ വിനിയോഗിക്കാത്ത ട്രെയിനികള്‍ക്കും ഡിസംബര്‍ 2021 ല്‍ നടക്കുന്ന എസ്.സി.വി.ടി. ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ (സപ്ലിമെന്ററി) പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് അപേക്ഷ സീകരിക്കുന്നു.

ആദ്യ അവസരത്തിനു പുറമെ നാല് അധിക അവസരങ്ങള്‍ ആണ് പരീക്ഷ എഴുതുവാന്‍ അനുവദിക്കുന്നത്. ഇപ്രകാരം ഓരോ സെമസ്റ്ററിനും അഞ്ച് അവസരങ്ങള്‍ വിനിയോഗിച്ചവര്‍ക്ക് തുടര്‍ന്ന് പരീക്ഷ എഴുതുവാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല. ഓരോ സെമസ്റ്ററിനും പ്രത്യേകം അപേക്ഷയും അപേക്ഷാഫീസും ആവശ്യമാണ്. സപ്ലിമെന്ററി പരീക്ഷയുടെ അപേക്ഷാഫീസ് 170 രൂപയാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10 വൈകിട്ട് 4 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04868 272216

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+