പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പാലക്കാട് കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒഴിവ്. ഒരു വര്‍ഷത്തേയ്ക്കുള്ള കരാര്‍ നിയമനമാണ് ഇപ്പോള്‍ നടത്തുന്നു. പ്രതിമാസം 20,000 രൂപ ഓണറേറിയമായി ലഭിക്കും.

ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പ്രിന്‍സിപ്പാള്‍/ സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍/ സീനിയര്‍ ഗ്രേഡ് ലക്ചറര്‍ എന്നീ തസ്തികകളില്‍ നിന്ന് വിരമിച്ചവര്‍ക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ട്. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ജനവരി 20ന് വൈകിട്ട് അഞ്ചിനു മുമ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ്ഭവന്‍. പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0471-273724












Click it and Unblock the Notifications