പരീക്ഷയില്ലാതെ സർക്കാർ ജോലി; 5 ജില്ലകളിൽ ഒഴിവുകൾ..സിഡിറ്റിലും അവസരം
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവല്മെന്റ് കോർപറേഷന് കീഴിൽ ഇന്റേണുമാരാകാം. പെയ്ഡ് ഇന്റേൺഷിപ്പിനാണ് അവസരം. തിരുവനന്തപുരം , പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട് എ്നിവടങ്ങളിലാണ് ഒഴിവുകൾ. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടവിധം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
30 വയസിൽ താഴെയുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ബി ടെക് അല്ലേങ്കിൽ ബി ഇ, അല്ലെങ്കിൽ സിവിലിൽ എ എം ഐ ഇഇ എന്നിവയാണ് യോഗ്യത. 24 നാണ് അഭിമുഖം നടക്കുക. തിരുവനന്തപുരം കെ ഐ ഐ ഡി മാനേജിങ് ഡയറക്ടർ ഓഫീസിൽ വെച്ചാണ് അഭിമുഖം (മേൽവിലാസ്-മാനേജിങ് ഡയറക്ടർ
കെഐഐഡിസി ആർസി 84യs (otd36/t), എൻഎച്ച്66 ബൈപ്പാസ് സർവ്വീസ് റോഡ്, എൻചൈക്കൽ ജങ്ഷൻ, ചക്കൈ പിഒ, തിരുവനന്തപുരം-695024, ഫോൺ 9400640461, 9744698467)

രാവിലെ 10 നും 11 നും ഇടയിലായിരിക്കും അഭിമുഖം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 15000 രൂപയാണ് ലഭിക്കുക. എംടെക് യോഗ്യതയുള്ളവർക്ക് 18,000 രൂപയും ലഭിക്കും.
സിഡിറ്റിൽ അവസരം
ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ട്രെയിനിയുടെ ഒഴിവിലേക്കാണ് നിയമനം. ഒരു ഒഴിവാണ് ഉള്ളത്. കരാർ നിയമനമാണ്. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
20 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഡിഗ്രി അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ , മാർക്കറ്റിംഗ് അതുമല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ എം ബി എ. മികച്ച ആശനയവിനിമയ ശേഷി ഫണ്ടായിരിക്കണം. കൂടാതെ എആർ/വിആർ സൊല്യൂഷൻസ് മാർക്കറ്റ് ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയാണ് ശമ്പളം ലഭിക്കുക.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഏപ്രിൽ 23. കൂടുതൽ വിവരങ്ങൾക്ക് https://careers.cdit.org/Notification-HR1%20-09-%20Business%20Development%20Excecutive%20Trainee%20-VCD%20Animation.pdf
ദന്തകോളേജിൽ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിൽ അവസരം. പിഡോഡോണ്ടിക്സ് വിഭാഗത്തിൽ സീനിയർ റസിഡന്റ് ഡോക്ടറുടെ ഒഴിവാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.പിഡോഡോണ്ടിക്സ് വിഭാഗത്തിൽ എം ഡി എസ്, ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ എന്നാ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 40 വയസാണ് ഉയർന്ന പ്രായപരിധി.
ദന്തൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഏപ്രിൽ 25 ന് രാവിലെ 10 നാണ് അഭിമുഖം. ഉദ്യോഗാർത്ഥികളുടെ വയസ്സ്, യോഗ്യത, തിരിച്ചറിയൽ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. നിയമന കാലാവധി ഒരു വർഷത്തേക്കോ അഥവാ സി ബി എസ് സീനിയർ റസിഡന്റിനെ നിയമിക്കുന്നത് വരെയോ (ഇതിലേതാണ് ആദ്യം വരുന്നത് അതുവരെ) മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
പുറക്കാട് ഗവ ഐ ടി ഐ ലെ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍ ട്രേഡില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്.
യോഗ്യത: ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍/ ആര്‍ക്കിടെക്ചര്‍/ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ എ ഐ സി ടി ഇ / യുജിസി അംഗീകരിച്ച എഞ്ചിനീയറിംഗ് ബിരുദവും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍/ ആര്‍ക്കിടെക്ചര്‍ /സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ എ ഐ സി ടി ഇ/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ച മൂന്നു വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍ ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സി യും, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഏപ്രില്‍ 28 രാവിലെ 11 നാണ് അഭിമുഖം. ഫോൺ:0477 2298118












Click it and Unblock the Notifications