പി എസ് സി എഴുതാതെയും സർക്കാർ ശമ്പളം വാങ്ങാം: ആയൂർവേദ കോളേജില്‍ താല്‍ക്കാലിക ഒഴിവുകള്‍
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന 179 ദിവസത്തേക്ക് താത്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ സാനിട്ടേഷൻ വർക്കർ, ആയൂർവേദ നഴ്സ്, ആയൂർവേദ തെറാപിസ്റ്റ് തസ്തികകളിൽ നിയമനത്തിനായി അഭിമുഖം നടത്തും. സാനിട്ടേഷൻ വർക്കർ തസ്തികയിൽ വനിത -2, പുരുഷൻ - 2 എന്നിങ്ങനെയാണ് ഒഴിവുകൾ. സെപ്റ്റംബർ 20നു നടക്കുന്ന ഇന്റർവ്യൂവിൽ ഏഴാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയുമുള്ളവർക്കു പങ്കെടുക്കാം.
ആയൂർവേദ നഴ്സ് തസ്തികയിൽ വനിത -4, പുരുഷൻ - 3 എന്നിങ്ങനെയാണ് ഒഴിവുകൾ. ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയൂർവേദ നഴ്സ് കോഴ്സ് വിജയിച്ചവർക്ക് സെപ്റ്റംബർ 26നു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ആയൂർവേദ തെറാപിസ്റ്റ് തസ്തികയിൽ വനിത, പുരുഷ വിഭാഗങ്ങളിൽ മൂന്നു വീതം ഒഴിവുകളുണ്ട്. ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയൂർവേദ തെറാപി കോഴ്സ് വിജയിച്ചവർക്ക് സെപ്റ്റംബർ 28നു നടക്കുന്ന അഭിമഖത്തിൽ പങ്കെടുക്കാം.

മൂന്നു തസ്തികകളിലും 500 രൂപയാണു ദിവസ വേതനം. താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡാറ്റയും സഹിതം തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് സൂപ്രണ്ടിന്റെ ഓഫിസിൽ ഹാജരാകണം. ഇന്റർവ്യൂ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ 11 വരെയായിരിക്കും രജിസ്ട്രേഷൻ. ഇന്റർവ്യൂ 10ന് ആരംഭിക്കും. ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ തീയതിയിൽ 40 വയസ് കവിയാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് 0471 2471632.
തൊഴിൽ പരിശീലനം
കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ടെക്‌നിഷ്യൻതല തൊഴിൽ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നീഷ്യൻ, അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ, പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാവുന്ന പ്ലംബർ ജനറൽ ലെവൽ - 4, എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ ലെവൽ - 4, ഐ.ടി.ഐ സിവിൽ സർവേയർ പാസായവർ/ഡിപ്ലോമ സിവിൽ പാസായവർ/ ബിടെക് സിവിൽ കോഴ്‌സ് പൂർത്തീകരിച്ചവർ എന്നിവർക്ക് അപേക്ഷിക്കാവുന്ന ഹ്രസ്വകാല പരിശീലനമായ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ സർവെയിങ് എന്നിങ്ങനെയാണ് പരിശീലനങ്ങൾ.
എല്ലാ പരിശീലനങ്ങൾക്കും നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷൻ അംഗീകാരത്തോടെയുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാവുന്ന സൂപ്പർവൈസറി പരിശീലനമായ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിൽ ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. അപേക്ഷകർ 18 വയസ് പൂർത്തീകരിച്ചവരായിരിക്കണം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. സ്ഥാപനത്തിൽ നേരിട്ട് ഹാജരായും അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് www.iiic.ac.in. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25. ക്ലാസുകൾ ഒക്ടോബർ 3 നു ആരംഭിക്കും. വിവരങ്ങൾക്ക്: 8078980000.












Click it and Unblock the Notifications