കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇഗ്നോയില്‍ ഒരു ജോലിയാണോ സ്വപ്നം..! ഇതാണ് അവസരം; 22 ഒഴിവുകള്‍, ശമ്പളം 1.77 ലക്ഷം വരെ
22ഓളം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ദിരഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി. അസിസ്റ്റന്റ് രജിസ്ട്രാര്‍ (21), സെക്യൂരിറ്റി ഓഫീസര്‍ (1) എന്നീ തസ്തികളിലേക്കാണ് ഇപ്പോള്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ജോലിയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 56,100 മുതല്‍ 1.77 ലക്ഷം രൂപവരെയാണ് ശമ്പളം ലഭിക്കുക.
യോഗ്യത : 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദമാണ് രണ്ട് തസ്തികകളിലേക്കുള്ള യോഗ്യത
പ്രായപരിധി: ഏറ്റവും ഉയര്‍ന്ന പ്രായപരിധി 42 വയസ്
rapid antigen test is not safe, says icmr
ജോലിക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ളവര് ignou.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ അവസാനിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 10 വരെയാണ്. കൂടുതല്‍ വവിവരങ്ങള്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉടന്‍ തന്നെ ഇഗ്നോയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.