Get Updates
Get notified of breaking news, exclusive insights, and must-see stories!

അഗ്രികള്‍ച്ചര്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ മാനേജ്‌മെന്റ് ട്രെയിനിയാവാന്‍ അവസരം

പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്പനിയായ അഗ്രികള്‍ച്ചറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഓഫ് ഇന്ത്യയില്‍ മാനേജ്‌മെന്റ് ട്രെയിനിയാവാന്‍ അവസരം. എട്ട് ഒഴിവുകളാണുള്ളത്. റിമോര്‍ട്ട് സെന്‍സിംഗ് ആന്റ് ജിഐഎസ്, ഐടി ആന്‍ഡ് സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് മേഖലയിലാണ് അവസരം. രണ്ട് വര്‍ഷം ട്രെയിനിംഗ് ഉണ്ടായിരിക്കും. നിയമനം ന്യൂഡല്‍ഹിയിലോ ഹൈദരാബാദിലോ ആയിരിക്കും.

job

റിമോര്‍ട്ട് സെന്‍സിംഗ് ആന്റ് ജിഐഎസ്

യോഗ്യത- പോസ്റ്റ് ഗ്രാജ്വേഷന്‍ ഇന്‍ റിമോര്‍ട്ട് സെന്‍സിംഗ് ആന്റ് ജിഐഎസ്/ ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്/ സ്‌പേഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി വിത്ത് എംഎസ്‌സി/ഫിസിക്‌സ്/ അഗ്രികള്‍ച്ചര്‍/ ജിയോളജി/ ജ്യോഗ്രഫി/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഫോറസ്ട്രി/ അല്ലെങ്കില്‍ ബിഇ/ ബിടെക്/ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ്്/ അഗ്രികള്‍ച്ചറല്‍ ഇന്‍ഫര്‍മാറ്റിക്‌സ്/ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ്.

ഐടി ആന്റ് സോഫ്റ്റ്‌വെയര്‍ ഡവലപ്പ്‌മെന്റ്

യോഗ്യത- എഞ്ചിനിയറിംഗ്/ പോസ്റ്റ് ഗ്രാജ്വേഷന്‍ ഇന്‍ഫര്‍മേന്‍ ടെക്‌നോളജി

എസ്‌സി/ എസ്ടി വിഭാഗക്കാര്‍ക്ക് 50 ശതമാനവും മറ്റുള്ളവര്‍ക്ക് 55 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം.

പ്രായം- ഏപ്രില്‍ ഒന്നിന് 35 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേയും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തേയും ഇളവ് ലഭിക്കും. ഭിന്ന ശേഷി വിഭാഗക്കാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും.

സ്‌റ്റൈപ്പന്റ്- ആദ്യവര്‍ഷം 40000 രൂപയും രണ്ടാം വര്‍ഷം 42500 രൂപയും. ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ 32795-62315 രൂപ സ്‌കെയിലില്‍ അഡ്മിനിട്രേറ്റീവ് ഓഫീസറായി നിയമിക്കും.

അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങളും അപേക്ഷ ഫോമും www.aicofindia.com എന്ന് വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റും സ്‌കാന്‍ ചെയ്ത് [email protected] എന്ന വിലാസത്തിലേക്ക്് ഇ-മെയില്‍ ചെയ്യണം. അഭിമുഖ സമയത്ത് അപേക്ഷയുടേയും സര്‍ട്ടിഫിക്കറ്റുകളുടേയും ഒറിജിനല്‍ ഹാജരാക്കണം. ഏപ്രില്‍ 30 വരെ അപേക്ഷ സ്വീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+