എയിംസില്‍ അധ്യാപകരാവാം; തെലങ്കാനയില്‍ മാത്രം 53 ഒഴിവ്
തെലങ്കാനയിലെ ബിബിനഗറിലുള്ള എയിംസില്‍ വിവിധ വിഷയങ്ങളിലായി 53 അധ്യാപക അവസരം. പുതുച്ചേരിയിലെ ജവഹര്‍ലാല്‍ നെഹ്‌റു പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിനാണ്് നിയമനത്തിനുള്ള ചുമതല. കരാര്‍ നിയമനമായിരിക്കും. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.
പ്രൊഫസര്‍- 6
അനാട്ടമി-1, പത്തോളജി ആന്റ് ലാബ് മെഡിസിന്‍-1, ഫാര്‍മക്കോളജി-1, കമ്മ്യൂണിറ്റി ആന്റ് ഫാമിലി മെഡിസിന്‍-1, ഫോറന്‍സിക് മെഡിസിന്‍ ആന്റ് ടോക്‌സിക്കോളജി-1 മൈക്രോബയോളജി-1

അഡിഷണല്‍ പ്രൊഫസര്‍-13
ബയോകെമിസ്ട്രി-1, പത്തോളജി ആന്റ് ലാബ് മെഡിസിന്‍-1, ഫാര്‍മക്കോളജി-1, ഫോറന്‍സിക് മെഡിസിന്‍ ആന്റ് ടോക്‌സിക്കോളജി-1 മൈക്രോബയോളജി-1, പീഡിയാട്രിക്‌സ്-1, ജനറല്‍ മെഡിസിന്‍-1, ജനറല്‍ സര്‍ജറി-1, ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി-1, ഒഫ്താല്‍മോളജി-1, ഓര്‍ത്തോപീഡിക്‌സ്-1, ഇഎന്‍ടി-1, റേഡിയോ ഡയഗ്നോസിസ്-1
അസോസിയേറ്റ് പ്രൊഫസര്‍-11
അനാട്ടമി-1, ഫാര്‍മക്കോളജി-1, ഫോറന്‍സിക് മെഡിസിന്‍ ആന്റ് ടോക്‌സിക്കോളജി-1, മൈക്രോബയോളജി-1, പീഡിയാട്രിക്‌സ്-1, ജനറല്‍ മെഡിസിന്‍-1, ജനറല്‍ സര്‍ജറി-1, ഒഫ്താല്‍മോളജി-1, ഓര്‍ത്തോപീഡിക്‌സ്-1, ഇഎന്‍ടി-1, റേഡിയോ ഡയഗ്നോസിസ്-1
അസിസ്റ്റന്റ് പ്രൊഫസര്‍
അനാട്ടമി-1, ബയോകെമിസ്ട്രി-2, ഫിസിയോളജി-3, പത്തോളജി ആന്റ് ലാബ് മെഡിസിന്‍-2, ഫാര്‍മക്കോളജി-1, കമ്മ്യൂണിറ്റി ആന്റ് ഫാമിലി മെഡിസിന്‍-1, ഫോറന്‍സിക് മെഡിസിന്‍ ആന്റ് ടോക്‌സിക്കോളജി-1 മൈക്രോബയോളജി-1, പീഡിയാട്രിക്‌സ്-1, ജനറല്‍ സര്‍ജറി-1, ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി-1, ട്രിക്‌സ്-1, ജനറല്‍ മെഡിസിന്‍-1, ജനറല്‍ സര്‍ജറി-1, ഒഫ്താല്‍മോളജി-1, ഓര്‍ത്തോപീഡിക്‌സ്-1, ഇഎന്‍ടി-1
പ്രായപരിധി
പ്രൊഫസര്‍, അഡിഷണല്‍ പ്രൊഫസര്‍ തസ്തികകളില്‍ 58 വയസ്സ്. അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ 50 വയസ്. സംവരണവിഭാഗത്തിന് നിയമ പ്രകാരമുള്ള വയസിളവ് ലഭിക്കും
വിശദമായ വിജ്ഞാപനത്തിനായി www.jipmer.edu.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ ഫോറം വെബ്‌സൈറ്റില്‍ ലഭിക്കും. 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി വിഭാഗത്തിന് 250 രൂപയും ഭിന്നശേഷി വിഭാഗത്തിന് ഫീസ് അടക്കുകയും വേണ്ട.
ഡിമാന്റ് ഡ്രാഫ്റ്റായാണ് ഫീസടക്കേണ്ടത്.
The Director, JIPMER എന്ന പേരില്‍ Baroda, JIPMER Branch, Puducherry-605006 എന്ന ബാങ്കില്‍ മാറാന്‍ കഴിയുന്ന തരത്തില്‍ അപേക്ഷക്കൊപ്പം അയക്കുക. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് അുബന്ധ രേഖകളുമായി The Node Officer, Office of AIIMs, Bibinagar Room NO-111, Second Floor, Administrative Block JIIPMER, Puducherry-605006. എന്ന വിലാസത്തില്‍ അയക്കുക. അപേക്ഷ ഫോമിന് പുറത്ത് APPLICATION FOR THE POST OF ------------IN THE DISCIPLINE OF ----------------FOR AIIMS BIBINGAR, TELANGANA എന്ന് രേഖപ്പെടുത്തി യിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രില്‍ 27 ആണ്.












Click it and Unblock the Notifications