ആരോഗ്യ കേരളത്തില്‍ മാനേജര്‍ ഒഴിവ്; മെയ് 18 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ആരോഗ്യ കേരളത്തില്‍ മാനേജര്‍( ഫിനാന്‍സ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
നാല്‍പത് വയസാണ് പ്രായപരിധി. 70000 രൂപ ശമ്പളം ലഭിക്കും.
സിഎ, ഐസിഡബ്ലൂഎ ഇന്റര്‍ മീഡിയേറ്റ്/ എംബിഎ ( ഫിനാന്‍സ്) / എംകോം യോഗ്യതയും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.

www.arogyakeralam എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 200 രൂപയാണ് അപേക്ഷ ഫീസ്. ഇത് ഓണ്‍ലൈനായോ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഓപ്പറേഷന്‍സ് എന്ന പേരില്‍ നേരിട്ടോ, (അക്കൗണ്ട് നമ്പര്‍-195305000419, ഐസിഐസിഐ ബാങ്ക് വഴുതക്കാട്, ഐഎഫ്എസ്‌സി- കഇകഇ0001953) അയക്കണം.
ഫീസടച്ചതിന്റെ വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തുകയോ സ്‌ക്രീന്‍ഷോട്ട് അറ്റാച്ച് ചെയ്യുകയോ വേണം.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് അടച്ച രേഖകള്‍ എന്നിവ [email protected] എന്ന ഇമെയിലിലേക്ക് അയക്കണം. മെയ് 18 വരെ അപേക്ഷിക്കാം.












Click it and Unblock the Notifications