ബിഇസിഐഎല്ലില്‍ അവസരം; 51 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ദില്ലി:ബ്രോഡ്കാസ്റ്റ് എന്‍ജീനിയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡില്‍ (ബിഇസിഐഎല്‍) തൊഴിലവസരം. ഡിജിറ്റല്‍ ഫോറന്‍സിക് എക്‌സ്‌പേര്‍ട്ട്, സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ തുടങ്ങിയ തസ്തികകളിലാണ് തൊഴിലവസരം. ആകെ 51 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹൈദരാബാദ്, ദില്ലി എന്നീ കേന്ദ്രങ്ങൡലാണ് ഒഴിവുകള്‍.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും അഭിമുഖം നടത്തുക. ദില്ലിയില്‍ വെച്ചായിരിക്കും അഭിമുഖം. അല്ലാത്ത പക്ഷം ഓണ്‍ലൈനായി അഭിമുഖം നടത്തും.

ഔദ്യോഗിക വെബ്‌സൈറ്റിലുള്ള മാതൃകയനുസരിച്ച് അപേക്ഷ ഫോം തയ്യാറാക്കി [email protected] എന്ന വിലാസത്തിലേക്ക് അയക്കണം.
യോഗ്യത, അപേക്ഷിക്കേണ്ട വിധം എന്നിവ അറിയാന്‍ becil.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മെയ് ആറ് വരെ അപേക്ഷിക്കാം.
കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാങ്കിംഗ് മേഖലയിലെ റിക്രൂട്ട്മെന്റ് ഏജന്‍സിയായ ഐബിപിഎസ് നിയമന നടപടികളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. പ്രൊബേഷനറി ഓഫീസര്‍, ക്ലര്‍ക്ക് സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള ഫലപ്രഖ്യാപനവും വിവിധ തസ്തികകളിലേക്കുള്ള ഫല പ്രഖ്യാപനവുമാണ് നിര്‍ത്തിവെച്ചത്.












Click it and Unblock the Notifications