ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റില്‍ തൊഴിലവസരം; 474 ഒഴിവുകള്‍
ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് മുഖേന വിവിധ തസ്തികകളലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വിവിധ വിജ്ഞാപനങ്ങളിലായി 474 ഒഴിവുകളാണുള്ളത്.
ഈസ്റ്റ് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫിന്റെ 467 ഒഴിവുകളുണ്ട്. ജൂണ്‍ 15 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് യോഗ്യത. 14842 രൂപ ശമ്പളം ലഭിക്കും.

500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 250 രൂപയാണ് ഫീസ്. BROADCAST ENGINEERING CONSULTANTS INDIA LIMITED ന്റെ പേരില്‍ ന്യൂദില്ലിയില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായോ നേരിട്ട് പണമായോ അടക്കാം.
എപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് ഹോസ്പിറ്റലില്‍ തൊഴില്‍ അവസരമുണ്ട്. സീനിയര്‍ റസിഡന്റ്, ഫുള്‍ടൈം സ്പെഷ്യലിസ്റ്റ്, പാര്‍ട്ട്ടൈം, സൂപ്പര്‍ സ്പെഷ്യലിസ്റ്റ് തസ്തികകളിലായാണ് ഒഴിവ്. 61 ഒഴിവുകളാണുള്ളത്. ദില്ലിയില്‍ വെച്ച് അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ 16, 17, 18 ദിവസങ്ങളിലായാണ് അഭിമുഖം നടത്തുക. അനസ്തീഷ്യ/ഐസിയു, ബയോകെമിസ്ട്രി, ഇഎന്‍ടി, ഐ, ഗെനക്, മെഡിസിന്‍, ഓര്‍ത്തോ, പീഡിയാട്രിക്സ്, സൈക്യാര്‍ട്ടി, പള്‍മണറി, മെഡിസിന്‍, റേഡിയോളജി, സര്‍ജറി, സ്‌കിന്‍, ഗ്യാസ്ട്രോ എന്‍ട്രോളജി, എന്‍ഡോക്രൈനോളജി, നെഫ്രോളജി, ന്യൂറോളജി, കാര്‍ഡിയോളജി എന്നീ വിഭാഗങ്ങളിലാണ് അവസരം.












Click it and Unblock the Notifications