Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ചില്‍ എട്ട് ഒഴിവുകള്‍

കൊച്ചി: കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ചില്‍ അവസരം. എട്ട് ഒഴിവുകളാണുള്ളത്. സീനിയര്‍ റിസര്‍ച്ച് ഫെലോ, ഫീല്‍ഡ് അസിസ്റ്റന്റെ തസ്തികകളിലേക്കാണ് ഒഴിവ്. മൂന്ന് വര്‍ഷത്തെ പ്രൊജക്ടിലേക്കാണ് ഒഴിവ്. ഇമെയില്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

സിനീയര്‍ റിസര്‍ച്ച് ഫെലോ-6

യോഗ്യത- മറൈന്‍ ബയോളജി/ സുവോളജി/ ലൈഫ് സയന്‍സ് എംഎസ്‌സി അല്ലെങ്കില്‍ എംഎഫ്എസ്‌സി നെറ്റ് യോഗ്യതയും രണ്ട് വര്‍ഷത്തെ ഗവേഷണ പരിചയവും ഉണ്ടായിരിക്കണം.

പുരുഷന്മാര്‍ക്ക് 35 വയസും സ്ത്രീകള്‍ക്ക് 40 വയസുമാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. സംവരണ വിഭാഗത്തിന് വയസിളവ് ലഭിക്കും.

job

ഫീല്‍ഡ് അസിസ്റ്റന്റ്-2

ബിരുദമാണ് യോഗ്യത. പുരുഷന്മാര്‍ക്ക് 35 വയസും സ്ത്രീകള്‍ക്ക് 40 വയസുമാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി.

കൂടുതല്‍ വിവരങ്ങള്‍ക്കായി www.cmfri.org.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കുന്നതിനായി വിജ്ഞാപനത്തോടൊപ്പം നല്‍കിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് [email protected] എന്ന മെയിലിലേക്കാണ് അയക്കേണ്ടത്. മെയ് 20 വരെ അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+