Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ തൊഴിലവസരം; മെയ് 5 ന് അപേക്ഷിച്ച് തുടങ്ങാം

ദില്ലി:കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ തൊഴിലവസരം. സയന്റിസ്റ്റ് ബി, സയന്റിഫിക് അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ ടെക്‌നീഷ്യന്‍, ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ്, എല്‍ഡി ക്ലര്‍ക്ക്, അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. ബിരുദ, ബിരുദാന്തരക്കാര്‍ക്ക് അപേക്ഷിക്കാം. 48 ഒഴിവുകളാണുള്ളത്.

മെയ് അഞ്ച് മുതലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. www.cpcb.nic.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

JOB

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് ഒപ്പും ഇട്ട ശേഷം [email protected] എന്ന ഇമെയിലിലേക്ക് അയക്കണം.

ഇത് കഴിഞ്ഞ എഴുത്ത് പരീക്ഷക്കെത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖയുടെ ഒറിജിനല്‍ കൈയ്യില്‍ കരുതണം. മെയ് 25 വരെ അപേക്ഷിക്കാം. അപേക്ഷിക്കുന്ന സമയത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്‌കാന്‍ ചെയ്ത അപ്ലോഡ് ചെയ്യേണ്ടതില്ല.

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാങ്കിംഗ് മേഖലയിലെ റിക്രൂട്ട്മെന്റ് ഏജന്‍സിയായ ഐബിപിഎസ് നിയമന നടപടികളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. പ്രൊബേഷനറി ഓഫീസര്‍, ക്ലര്‍ക്ക് സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള ഫലപ്രഖ്യാപനവും വിവിധ തസ്തികകളിലേക്കുള്ള ഫല പ്രഖ്യാപനവുമാണ് നിര്‍ത്തിവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+