ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും റെയില്‍വേ ആശുപത്രിയില്‍ അവസരം
ചെന്നൈ: ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്രടറിയോടനുബന്ധിച്ചുള്ള റെയില്‍വേ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും അവസരം. കൊറോണ വാര്‍ഡിലേക്ക് മൂന്ന് മാസത്തേക്കാണ് താല്‍ക്കാലിക നിയമനം
ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍-12, ഫിസിഷ്യന്‍ (ജനറല്‍ മെഡിസിന്‍)-2, നഴ്‌സിങ് സുപ്രണ്ട്-23,ഹൗസ് കീപ്പിങ് അസിസ്റ്റന്റ്(സഫായ്‌വാല)-24
ഫോണ്‍ വഴിയുള്ള ഇന്റര്‍വ്യൂ മുഖേനയാണ് തെരഞ്ഞെടുപ്പ്. https://infindianrailways.gov.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. മെയ് 17 വരെ അപേക്ഷിക്കാം.

ആരോഗ്യ കേരളത്തില്‍ മാനേജര്‍( ഫിനാന്‍സ്) തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
നാല്‍പത് വയസാണ് പ്രായപരിധി. 70000 രൂപ ശമ്പളം ലഭിക്കും. ,സിഎ, ഐസിഡബ്ലൂഎ ഇന്റര്‍ മീഡിയേറ്റ്/ എംബിഎ ( ഫിനാന്‍സ്) / എംകോം യോഗ്യതയും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. ഇത് മെയ് 18 വരെ അപേക്ഷിക്കാം.


Click it and Unblock the Notifications