Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഎസ്‌ഐആറില്‍ 23 ഒഴിവുകള്‍; വലിയ തൊഴിലവസരം; ജൂലൈ 25 വരെ അപേക്ഷിക്കാം

ധന്‍ബാദിലുള്ള സിഎസ്‌ഐആര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് ആന്റ് ഫ്യൂവല്‍ റിസര്‍ച്ചില്‍ അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 23 ഒഴിവുകളാണുള്ളത്. ജിയോളജി, കെമിസിട്രി, സുവോളജി, മൈനിങ്, മെക്കാനിക്കല്‍, കെമിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ/ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

job

അപേക്ഷ ഫോമിന്റെ മാതൃക http://cimfr.nic.in/vacancies.html എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ജൂലൈ 25 വരെ അപേക്ഷിക്കാം. ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്. 28 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.

സ്‌കില്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ജനറല്‍ വിഭാഗത്തിലുള്ള പുരുഷന്മാര്‍ നൂറ് രൂപ അപേക്ഷ ഫീസായി അടക്കണം. കുടുതല്‍ വിവിരങ്ങള്‍ക്കായി www.cimfr.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

അതേസമയം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അപേക്ഷിക്കുന്നതിനുള്ള തിയ്യതി നീട്ടിയിട്ടുണ്ട്. അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തിയ്യതിയാണ് ജൂണ്‍ 21 വരെ നീട്ടിയിരിക്കുന്നത്. 600 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നേരത്തെ ഇത് മെയ് 25 വരെയായിരുന്നു.iocl.com
എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+