Get Updates
Get notified of breaking news, exclusive insights, and must-see stories!

കുസാറ്റില്‍ തൊഴിലവസരം; 52 അധ്യാപക, ടെക്‌നീഷ്യന്‍ ഒഴിവുകള്‍

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ തൊഴിലവസരം. 52 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ 47 ഒഴിവുകളും ടെക്‌നീഷ്യന്മാരുടെ 5 ഒഴിവുകളുമാണുള്ളത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌ക്കൂള്‍ ഓഫ് എന്‍ജിനിയറിംഗിലും കുട്ടനാട് കോളെജ് ഓഫ് എന്‍ജിനീയറിംഗിലും കുഞ്ഞാലിമരക്കാര്‍ സ്‌ക്കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിംഗിലുമാണ് അധ്യാപക ഒഴിവുകള്‍.

cusat

സ്‌ക്കൂള്‍ ഓഫ് എന്‍ജിനീയറിംഗില്‍ സിവില്‍ എന്‍ജിനീയറിംഗ്-6. കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്-9, ഇലക്ടോണിക്‌സ് ആന്റ് കമ്മ്യൂണികേഷന്‍ എന്‍ജിനീയറിംഗ് -4, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്-8, എന്നിങ്ങനെയാണ് ഒഴിവുകള്‍.

കുട്ടനാട് എന്‍ജിനീയറിംഗ് കോളെജില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്-6, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്-5, ഇലക്ടോണിക്‌സ് ആന്റ് കമ്മ്യൂണികേഷന്‍ എന്‍ജിനീയറിംഗ്-2, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്-5.

കുഞ്ഞാലിമരക്കാര്‍ മറൈന്‍ എന്‍ജിനീയറിംഗ്-ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്-2,

ടെക്‌നിഷ്യന്‍ നിയമനം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഷ് ടെക്‌നോളജിയിലാണ്. വെല്‍ഡര്‍-1, ഫിറ്റര്‍-1, മെഷീന്‍ ഷോപ്പ്-1, ലബോറട്ടറി-1, മോഡല്‍ മേക്കര്‍-1

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ജൂണ്‍ 26 വരെ അപേക്ഷിക്കാം. അധ്യാപക തസ്‌കികയിലേക്ക് അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലില്‍ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 2 ആണ്. ടെക്‌നിഷ്യന്‍ തസ്തികയിലേക്ക് പ്രിന്റ് ഔട്ട് തപാലില്‍ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 3 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+