എപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് ഹോസ്പിറ്റലില്‍ തൊഴില്‍ അവസരം
ദില്ലി: എപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് ഹോസ്പിറ്റലില്‍ തൊഴില്‍ അവസരം. സീനിയര്‍ റസിഡന്റ്, ഫുള്‍ടൈം സ്‌പെഷ്യലിസ്റ്റ്, പാര്‍ട്ട്‌ടൈം, സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലായാണ് ഒഴിവ്. 61 ഒഴിവുകളാണുള്ളത്. ദില്ലിയില്‍ വെച്ച് അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ 16, 17, 18 ദിവസങ്ങളിലായാണ് അഭിമുഖം നടത്തുക.
അനസ്തീഷ്യ/ഐസിയു, ബയോകെമിസ്ട്രി, ഇഎന്‍ടി, ഐ, ഗെനക്, മെഡിസിന്‍, ഓര്‍ത്തോ, പീഡിയാട്രിക്‌സ്, സൈക്യാര്‍ട്ടി, പള്‍മണറി, മെഡിസിന്‍, റേഡിയോളജി, സര്‍ജറി, സ്‌കിന്‍, ഗ്യാസ്‌ട്രോ എന്‍ട്രോളജി, എന്‍ഡോക്രൈനോളജി, നെഫ്രോളജി, ന്യൂറോളജി, കാര്‍ഡിയോളജി എന്നീ വിഭാഗങ്ങളിലാണ് അവസരം.

യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലെ 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
എംബിബിഎസ് ബിരുദമോ തത്തുല്യ യോഗ്യതയോ ആണ് ബിരുദം. അപേക്ഷാര്‍ത്ഥി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ ഏതെങ്കിലും സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിലോ രജിസ്റ്റര്‍ ചെയ്തിരിക്കണം. 2019 ഡിസംബര്‍ 31 നകം ഇന്റേര്‍ഷിപ്പ് പൂര്‍ത്തിയാക്കണമെന്നും പറയുന്നു. അപേക്ഷകര്‍ക്ക് 21 നും 30 നും മധ്യേയായിരിക്കണം പ്രായപരിധി.
http://117.217.110.17/recruitment/recruitment_registration.jsp എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യരായ ഉദ്യോഗസ്ഥരെ പിന്നീട് അഭിമുഖത്തിന് ക്ഷണിക്കും. ജൂണ്‍ 19 വരെയാണ് അപേക്ഷിക്കുന്നതിനുള്ള തിയ്യതി.
ഇതിനായി ജനറല്‍, ഇഡബ്ലൂഎസ്, ഒബിസി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പ്രോസസിംഗ് ചാര്‍ജ് ഉള്‍പ്പെടെ 536 രൂപയാണ്. അതേസമയം എസ്സി എസി.ടി ഭിന്നശേഷി, എക്സ് സര്‍വ്വീസ്, വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പ്രോസസിംഗ് ചാര്‍ജായ 236 രൂപ അടച്ചാല്‍ മതി.












Click it and Unblock the Notifications