കുക്ക് ആണോ? സർക്കാർ സ്ഥാപനത്തിൽ സ്ഥിരം ഒഴിവ്; 35,700 രൂപ വരെ ശമ്പളം,ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കുക്ക് തസ്തികയിൽ എൽസി മുൻഗണന വിഭാഗത്തിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുൻഗണന വിഭാഗത്തിലുമായി രണ്ട് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത - എട്ടാം ക്ലാസ് വിജയം, പാചകത്തിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. സ്ത്രീ ഉദ്യോഗാർഥികൾ മാത്രം അപേക്ഷിച്ചാൽ മതി. ശ്രീചിത്ര ഹോമിലെ അന്തേവാസികൾ / മുൻ അന്തേവാസികളായിരിക്കണം. ഇവരുടെ അഭാവത്തിൽ സാധാരണ ഉദ്യോഗാർഥികളെയും പരിഗണിക്കും.
പ്രായപരിധി 01/01/2021ന് 18നും 41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം: 16500 - 35700. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 16നു മുൻപായി പേര് രജിസ്റ്റർ ചെയ്യണം. സംവരണ ഒഴിവുകളിൽ മതിയായ ഉദ്യോഗാർഥികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ള ഉദ്യോഗാർഥികളെ പരിഗണിക്കും.

ഗണിത അധ്യാപക ഒഴിവ്
തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥിക്കായി (കാഴ്ച പരിമിതി- 1) സംവരണം ചെയ്ത ഗണിത അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്. ഗണിത വിഷയത്തിൽ ബിരുദം, ഗണിത വിഷയത്തിൽ ബി.എഡ് അല്ലെങ്കിൽ തത്തുല്യമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ ആറിനു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ഒഴിവുകൾ
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നതിന് ഡിസംബർ 19 നു രാവിലെ 10 മുതൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യതകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 0486 2233030, 0486 2226929 എന്നീ നമ്പറുകളിൽ ലഭിക്കും.
പ്രൈമറി അധ്യാപക ഒഴിവ്
തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ച പരിമിതി- 1) സംവരണം ചെയ്ത അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സിയും , ഡി.എഡ് അല്ലെങ്കിൽ റ്റി.റ്റി.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ ആറിനു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.












Click it and Unblock the Notifications