അഞ്ചക്ക ശമ്പളം വാങ്ങാം; ഇതാ മികച്ച അവസരം; ഒഴിവുകൾ അറിയാം, ഇപ്പോൾ തന്നെ അപേക്ഷിക്കാം
തിരുവനന്തപുരം: സിവില്‍ എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ളവരാണ? എങ്കിൽ ഇതാ കരിയർ തുടങ്ങാൻ നിങ്ങൾക്ക് മികച്ച അവസരം ഒരുക്കുകയാണ് അസാപ് കേരള. വേതനത്തോടെ ഇന്റേൺഷിപ്പ് പ്രോഗ്രാമാണ് അസാപ് നൽകുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷനു കീഴിലാണ് അവസരം.
148 ഒഴിവുകളാണ് ഉള്ളത്. കൊച്ചി കോര്‍പറേഷനിലെ 74 ഡിവിഷനുകളില്‍ ട്രെയ്‌നി എഞ്ചിനീയറായാണ് ജോലി ചെയ്യേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫീൽഡ് ജോലിയും ഉണ്ടാകും. നവംബർ 30 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം.കൂടുതൽ വിവരങ്ങൾക്ക്-https://asapmis.asapkerala.gov.in/Forms/Student/Common/3/290

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് നിയമനം
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ ഡെന്റല്‍ വിഭാഗത്തിലേക്ക് കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. പരമാവധി ഒരു വര്‍ഷത്തേക്കോ, സ്ഥിരം ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത് വരെയോ ഏതാണോ ആദ്യം അതുവരെയായിരിക്കും നിയമനം. ബി. ഡി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുളളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രതിഫലം 45000 രൂപയായിരിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നവംബര്‍ 21 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-233076.
അപ്രന്റിസ് ക്ലര്‍ക്ക് നിയമനം
പാലക്കാട്: ജില്ലയില്‍ പട്ടികജാതി വകുപ്പിന് കീഴിലുള്ള മംഗലം,ചിറ്റൂര്‍, പാലപ്പുറം എന്നീ ഐ.ടി.ഐകളിലേക്ക് അപ്രന്റീസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നു. ബിരുദവും ഡി.സി.എ/ സി.ഒ.പി.എ, ഡി.ടിപി യോഗ്യതയുമുള്ള 18നും 40നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 20ന് വൈകീട്ട് അഞ്ചിന് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. പ്രതിമാസ ഓണറേറിയമായി 10,000 രൂപ ലഭിക്കും. ഒരു വര്‍ഷത്തേയ്ക്കായിരിക്കും നിയമനം. അപ്രന്റീസ് ക്ലര്‍ക്കുമാരായി പരിശീലനം ലഭിച്ചവരുടെ അപേക്ഷ വീണ്ടും പരിഗണിക്കുന്നതല്ല. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും അറിയുന്നതിനായി ജില്ലാ പട്ടികജാതി ഓഫീസുമായോ ഐ.ടി.ഐകളുമായോ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications