Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ ഫോണിൽ അവസരം; 2 ലക്ഷം വരെ ശമ്പളം..ഇപ്പോൾ തന്നെ അപേക്ഷിക്കൂ

താത്കാലിമായെങ്കിലും ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ കെ ഫോണിൽ ഇതാ അവസരം. ചീഫ് സെയിസ്‍സ് ഓഫീസർ, ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരക്കുന്നത്. യോഗ്യത, ശമ്പളം തുടങ്ങിയ വിശമായ വിവരങ്ങൾ അറിയാം

ചീഫ് സെയിൽസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ എംബിഎ അല്ലെങ്കിൽ പിജിഡിഎം യോഗ്യത ഉണ്ടായിരിക്കണം. മാത്രമല്ല 15 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായം 60 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2,00,000 രൂപ ശമ്പളമായി ലഭിക്കും.

job2-

ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്/ ഇലക്ട്രോ ണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസിൽ ബിരുദമാണ് യോഗ്യത. 5- 10 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്
1,25,000 രൂപ ളമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.cmd.kerala.gov.in

വാക്ക് ഇൻ ഇന്റർവ്യൂ

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഡെന്റിസ്ട്രി (OMFS) വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. ബിഡിഎസ് അല്ലെങ്കിൽ എംഡിഎസ് (OMFS) യോഗ്യതയും UG / PG കേരള ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറിയിൽ പി.ജി യോഗ്യതയുള്ളവർക്ക് മുൻഗണന. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഡിസംബർ 21 ന് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

വിവിധ തസ്തികകളിൽ അഭിമുഖം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ബിസിനസ് ഡെവലപ്മെന്റ് മാനേജർ, സെയിൽസ് ഡെവലപ്മെന്റ് മാനേജർ, സീനിയർ അസോസിയേറ്റ് ബ്രാഞ്ച് ഓപ്പറേഷൻസ്, ഫിനാൻഷ്യൽ കൺസൾട്ടന്റ്സ്, ഓട്ടോമൊബൈൽ ടെക്നീഷ്യൻസ്, സർവീസ് അഡ്വൈസേർസ്, സെയിൽസ് എക്സിക്യൂട്ടീവ്സ് തസ്തികകളിൽ ഡിസംബർ 13 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. പ്ലസ്ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ ആണ് യോഗ്യത. പ്രായപരിധി 36 വയസ്സ്. പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ : 0471-2992609, 8921916220.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

ആറ്റിങ്ങല്‍ ഗവ.ഐ.ടി.ഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നു. എസ്.ഐ.യു.സി നാടാര്‍, ഇ.ഡബ്ലു.എസ് വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്. താത്പര്യമുള്ളവര്‍ വെള്ളിയാഴ്ച (ഡിസംബര്‍13) ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഐ.ടി.ഐ ഓഫീസില്‍ നേരിട്ട് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ www.cstaricalcutta.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0470- 2622391

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+