Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് എന്‍ഐടിയില്‍ തൊഴിലവസരം; 11000- 13750 രൂപ വരെ ശമ്പളം

കോഴിക്കോട്: കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ വിവിധ സെന്ററുകളിലെ ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഓഗസ്റ്റ് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഹെല്‍ത്ത് സെന്റര്‍, ഓഫീസ് ഓഫ് ആര്‍ ആന്‍ഡ് സി, സെന്‍ട്രല്‍ ലൈബ്രറി, എന്‍ജിനീയറിംഗ് യൂണിറ്റ്, ക്യാംപസ് നെറ്റ്വര്‍ക്കിങ് സെന്റര്‍, സെന്‍ട്രല്‍ കംപ്യൂട്ടിങ് സെന്റര്‍, അക്കാദമിക് ഡിപാര്‍ട്‌മെന്റ തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് ഒഴിവ്.

job

ഒഴിവുകള്‍ താഴെ പറയുന്ന വിധമാണ്.

ഹെല്‍ത്ത് സെന്റര്‍: റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (പുരുഷന്‍), ഫാര്‍മസ്യൂട്ടിക്കല്‍ അസിസ്റ്റന്റ് (പുരുഷന്‍), ലാബ് ടെക്‌നീഷ്യന്‍ (ക്ലിനിക്കല്‍)

ഓഫീസ് ഓഫ് ആര്‍ ആന്‍ഡ് സി: പ്രൊജക്ട് ടെക്‌നിക്കല്‍ അസിസ്റ്റന്റ്, പ്രൊജക്ട് ഓഫീസ് അസിസ്റ്റന്റ്.

സെന്‍ട്രല്‍ ലൈബ്രറി: ടെക്‌നിക്കല്‍ അസിസ്റ്റന്റ്. (പ്രൊജക്ട് ഡിജിറ്റല്‍ ലൈബ്രറി), കംപ്യൂട്ടര്‍ അസിസ്റ്റന്റ് (പ്രൊജക്ട് ഡിജിറ്റല്‍ ലൈബ്രറി), ലൈബ്രറി അസിസ്റ്റന്റ്.

Recommended Video

cmsvideo
    Masks that can be used to get rid of Corona | Oneindia Malayalam

    എന്‍ജിനീയറിംഗ് യൂണിറ്റ്: പമ്പ് ഓപ്പറേറ്റര്‍(പ്ലംബര്‍, ഇലക്ട്രീഷന്‍)

    ക്യാംപസ് നെറ്റ്വര്‍ക്കിങ് സെന്റര്‍: പ്രൊജക്ട് നെറ്റ്വര്‍ക്ക് ടെക്‌നീഷ്യന്‍, പ്രൊജക്ട് ഹാര്‌ഡ്വെയര്‍ ടെക്‌നീഷ്യന്‍, പ്രൊജക്ട് ജൂനിയര്‍ നെറ്റ്വര്‍ക്ക് ടെക്‌നീഷ്യന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് (നെറ്റ് വര്‍ക്കിങ് ആന്‍ഡ് ഹാര്‍ഡ്വെയര്‍, മെയിന്റനന്‍സ്, നെറ്റ്വര്‍ക്കിങ് ആന്റ് വെബ്‌സൈറ്റ് മെയിന്റനന്‍സ്).

    സെന്‍ട്രല്‍ കംപ്യൂട്ടിങ് സെന്റര്‍: ടെക്‌നിക്കല്‍ അസിസ്റ്റന്റ് (സിസിസി).

    അക്കാദമിക് ഡിപാര്‍ട്‌മെന്റ്: 127 ടെക്‌നിക്കല്‍ സ്റ്റാഫ്.

    ഡിഎപി, സിഇഡി, സിഎസ്ഇഡി, ഇഇഡി, ഇസിഇഡി,എംഇഡി, ഫിസിക്‌സ്, കെമിസ്ട്രി, എസ്ഒബിടി, എസ്എംഎസ്ഇ വകുപ്പുകളിലാണ് ഒഴിവ്.

    27 വയസാണ് പ്രായപരിധി. ഡിപ്ലോമ/ ബിരുദം/ ഉയര്‍ന്ന യോഗ്യത എന്നിവയുള്ളവര്‍ക്ക് 13750 രൂപയാണ് ശമ്പളം. ഐടിഐക്കാര്‍ക്ക് 11000 രൂപയുമാണ് ഉയര്‍ന്ന ശമ്പളം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+