Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി നേടാം; യോഗ്യത വെറും പത്താം ക്ലാസ്..ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക്‌ അപേക്ഷകള്‍ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആർക്കൊക്കെ അപേക്ഷിക്കാം, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

പത്താം ക്ലാസ് പാസായവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഉദ്യോഗാര്‍ത്ഥി എംവി ആക്ട് പ്രകാരമുള്ള ഹെവി ഡ്രൈവിംഗ്‌ ലൈസന്‍സ്‌ കരസ്ഥമാക്കിയവരായിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്ടര്‍ ലൈസന്‍സ്‌ കരസ്ഥമാക്കണം.

ksrtc2-1

മുപ്പതില്‍ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച്‌ വര്‍ഷത്തില്‍ കുറയാതെ ഡ്രൈവിങ് പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 55 വയസാണ്.

പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക് 8 മണിക്കൂർ ജോലിക്ക് 715 രൂപയായിരിക്കും വേതനം ലഭിക്കുക. അധിക മണിക്കൂറിന് 130 രൂപ അധിക അലവൻസായി ലഭിക്കും.

അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 10 ആണ്. അപേക്ഷയോടൊപ്പം വിദ്യാദ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്‌ എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.cmakerala.gov.in
വിജ്ഞാപനം-https://cmd.kerala.gov.in/wp-content/uploads/2025/05/NOtification-Final.pdf

കിഫ്ബിക്ക് കീഴിൽ ഒഴിവ്

കിഫ്ബിക്ക് കീഴിൽ ജൂനിയർ എഞ്ചിനിയറിങ് കൺസൾട്ടന്റ് തസ്തികയിൽ ഒഴിവ്. ഒരു ഒഴിവാണ് ഉള്ളത്. സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദമാണ് യോഗ്യത. കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 37,500 രൂപ ശമ്പളമായ ലഭിക്കും. ജൂൺ 3 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/05/KIIFB-Technical-Committee-Notification.pdf

ഹോം മാനേജർ തസ്തിക അപേക്ഷ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിൻ്റെയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷൻ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ എടയ്ക്കാട്ടുവയലിൽ പ്രവർത്തിക്കുന്ന തേജോമയ ആഫ്റ്റർ കെയർ ഹോമിൻ്റെ ഹോം മാനേജർ തസ്തികയിലേക്ക് ജോലി ചെയ്യാൻ താത്പര്യമുള്ള യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം ഒന്ന്.
പ്രായം 40 വയസിൽ കവിയരുത്. യോഗ്യത സോഷ്യൽ വർക്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം. സമാന തസ്തികയിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ അയക്കേണ്ട വിലാസം - [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 29. ഫോൺ- 9447750004.

വാക്ക് ഇൻ ഇൻ്റർവ്യൂ

എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ- ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താൽക്കാലിക അടിസ്ഥാനത്തിൽ ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് മെയ് 28 രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. മൂന്നുവർഷ ഡിപ്ലോമ, BSc, MSc, ബിടെക് ( ഇലക്ട്രോണിക് / കമ്പ്യൂട്ടർ സയൻസ്) ബിസിഎ, എംസിഎ എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
ഹാർഡ്‌വെയർ ആൻഡ് നെറ്റ് വർക്കിംഗിലോ ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ്‌വെയറിലോ ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജില്ലാ മെഡിക്കൽ ഓഫീസർ കാര്യാലയത്തിൽ എത്തേണ്ടതാണ്.
ഫോൺ: 9495998970.

ലീഗൽ കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് ലീഗൽ കൗൺസിലർ തസ്തികയിലേക്ക് (എറണാകുളം ജില്ല) അപേക്ഷ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം. . യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുക ളോടൊപ്പം മെയ് 30 ന് മുമ്പായി നേരിട്ടോ [email protected] മെയിൽ അഡ്രസിലേക്കോ അപേക്ഷ നൽകാം.
ഫോൺ 0484 - 2990744, 9495002183

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+