കുടുംബശ്രീയിൽ ജോലി ഒഴിവ്..ഈ യോഗ്യതയുണ്ടോ? 70,000 രൂപ ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിൽ ഒഴിവ്. കമ്പനി സെക്രട്ടറി തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവ്, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ഒരു ഒഴിവാണ് ഉള്ളത്. ഒരു വർഷത്തെ കരാർ നിയമനമാണ്. വിജയകരമായ ചുമതല പൂർത്തിയാക്കുകയും ബോർഡ് അംഗീകരിക്കുകയും ചെയ്താൽ കാലാവധി നീട്ടിനൽകിയേക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 70,000 രൂപ ഏകീകൃത ശമ്പളം ലഭിക്കും.

കമ്പനി സെക്രട്ടറിമാരുടെ ഇൻസ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് അംഗത്വം നിർബന്ധം. കമ്പനിയുടെ നിയമപരവും റെഗുലേറ്ററിവുമായ കാര്യങ്ങളിൽ CS യോഗ്യതാശേഷമുള്ള മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും കമ്പനി നിയമങ്ങളിൽ നല്ല അറിവും വേണം. 2026 ഫെബ്രുവരി 1-ന് പ്രായം 50 വയസ്സിൽ കൂടരുത്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ റെസ്യൂമെയും പൂരിപ്പിച്ച അപേക്ഷാ ഫോമും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പകർപ്പുകളും സഹിതം അപേക്ഷിക്കണം. അപേക്ഷകൾ "ദ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്, ടിസി 94/3171, സെന്റ് ആൻസ് ചർച്ചിന് എതിർവശം, പള്ളിമുക്ക്, പേട്ട, തിരുവനന്തപുരം, പിൻകോഡ്: 695024" എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മാർച്ച് 21 കവറിനു പുറത്ത് 'കമ്പനി സെക്രട്ടറി തസ്തികയിലേക്കുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി www.keralachicken.org.in
ഗസ്റ്റ് ഇൻസ്ട്രക്ടർ
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലെ ഒഴിവുള്ള തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. മെക്കാനിക്കൽ ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇല്ക്ട്രോണിക്സ് (മുസ്ലീം കാറ്റഗറി), വെൽഡർ (ഓപ്പൺ കാറ്റഗറി), ഇ/മെക്ക് (എസ്.ഐ.യു.സി.എൻ കാറ്റഗറി) ടെക്നിഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ് എന്നിവയിലാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾ മാർച്ച് 13 രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0471-2502612.
വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരത്തുള്ള സംസ്ഥാന ശുചിത്വമിഷൻ ഓഫീസിലേക്ക് ഐ.ഇ.സി ഇന്റേൺമാരെ തെരഞ്ഞെടുക്കുന്നു. ഒരു വർഷത്തേക്കാണ് ഇന്റേൺഷിപ്പ്. ജേണലിസം, മാസ്സ് കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ്, സോഷ്യൽവർക്ക് എന്നിവയിൽ ബിരുദമോ, ബിരുദാന്തര ഡിപ്ലോമയോ 2025 മാർച്ച് 1ന് ശേഷം നേടിയവരായിരിക്കണം. സ്‌റ്റൈപ്പന്റ്- പ്രതിമാസം 10,000 രൂപ. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ എന്നിവ സഹിതം തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശത്തുള്ള പബ്ലിക് ഓഫീസ് കോമ്പൗണ്ടിലെ റവന്യൂ കോംപ്ലക്‌സിന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ശുചിത്വമിഷൻ ഓഫീസിൽ മാർച്ച് 13 രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2312730, www.suchitwamission.org.
മെഡിക്കൽ ഓഫീസർ
പാലക്കാട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മെഡിക്കൽ ഓഫീസർ (വിഷ ചികിത്സ) തസ്തികയിൽ ഹിന്ദു നാടാർ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. ആയുർവേദ മെഡിക്കൽ ബിരുദം, വിഷ/ അഗതതന്ത്രയിലുള്ള പി.ജി., കേരള മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത. ശമ്പളം : 55,200 - 1,15,300. പ്രായപരിധി: 22-46. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 13ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കണം.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications