കുടുംബശ്രീയിൽ അവസരം; ഈ യോഗ്യതയുണ്ടോ? 60000 രൂപയാണ് ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ
കുടുംബശ്രീ സംസ്ഥാന മിഷനിൽ പ്രോജക്ട് മാനേജർ (മൈക്രോ ഫിനാൻസ്) തസ്തികയിൽ ഒഴിവ്. ഒരു ഒഴിവാണ് ഉളഅളത്. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. മാർച്ച് 31 വരെയാണ് കാലാവധി. പ്രവർത്തനമികവ് അനുസരിച്ച് കരാർ ദീർഘിപ്പിക്കും.
എം.ബി.എ./എം.എസ്.ഡബ്ല്യു./റൂറൽ ഡെവലപ്മെൻ്റ് പി.ജി. ബിരുദം/പി.ജി.ഡി.എം./പി.ജി.ഡി.ആർ.എം./റൂറൽ മാനേജ്മെൻ്റ് സ്പെഷ്യലൈസേഷനോടുകൂടിയ എം.കോം. ഇവയാണ് അംഗീകൃത യോഗ്യതകൾ. 2025 നവംബർ 30-ന് 45 വയസ്സിൽ കൂടരുത്. മൈക്രോ ഫിനാൻസ് മേഖലയിൽ ഏഴ് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. സർക്കാർ/പൊതുമേഖലാ പരിചയക്കാർക്ക് മുൻഗണന. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 60,000 രൂപ വേതനമായി ലഭിക്കും.

കുടുംബശ്രീയിലെ മൈക്രോ ഫിനാൻസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം, നവ ആശയ രൂപീകരണം, പദ്ധതി ആസൂത്രണം, നയപരമായ ഏകോപനം, സംസ്ഥാനത്തും പുറത്തുമുള്ള ഫീൽഡ് പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാന ചുമതലകൾ.
അപേക്ഷകർ 2,000 രൂപ പരീക്ഷാ ഫീസടച്ച് www.cmd.kerala.gov.in വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഫെബ്രുവരി 5. കൂടുതൽ വിവരങ്ങൾക്ക് https://www.kudumbashree.org/storage//files/kntlb_vacancy-notification-spm-mf.pdf
കുടുംബശ്രീ സി.ഡി.എസ്സുകളില്‍ അക്കൗണ്ടന്റുമാരുടെ ഒഴിവ്
ഇടുക്കി: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റായി തെരഞ്ഞെടുക്കുന്നതിന് അയല്‍ക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: അപേക്ഷ സമര്‍പ്പിക്കുന്ന ജില്ലയില്‍ താമസിക്കുന്ന വ്യക്തിയായിരിക്കണം. എന്നാല്‍ നിലവില്‍ മറ്റ് ജില്ലകളില്‍ സിഡിഎസ് അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ല. ബന്ധപ്പെട്ട ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററില്‍ നിന്നും ശുപാര്‍ശ കത്ത് സമര്‍പ്പിക്കണം.
അപേക്ഷക കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം.
അക്കൗണ്ടിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. (സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കമ്പനികള്‍/സഹകരണ സംഘങ്ങള്‍ / സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ അക്കൗണ്ടിംഗില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന). അംഗീകൃത ബി.കോം ബിരുദം നേടിയതിനു ശേഷം അക്കൗണ്ടിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
20 നും 36 നും മധ്യേ (2025 സെപ്റ്റംബര്‍ 1-ന്) പ്രായമുള്ളവര്‍ ആയിരിക്കണം. നിലവില്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചവര്‍ക്ക് (ദിവസ വേതനം) 40 വയസ്സ് വരെ അപേക്ഷിക്കാം.
അപേക്ഷാ ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയര്‍പേഴ്സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി സി.ഡി.എസ്. ചെയര്‍പേഴ്സന്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ., കുയിലിമല, ഇടുക്കി,പിന്‍-685603 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ 2026 ജനുവരി 27 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ - കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ - എന്ന് രേഖപ്പെടുത്തണം. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ മേല്‍വിലാസം www.kudumbashree.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. 2026 ഫെബ്രുവരി 14 ന് ആണ് എഴുത്തുപരീക്ഷ. ഫോണ്‍ - 0486 2232223.












Click it and Unblock the Notifications