Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാബ്ടെക്നീഷ്യൻ തസ്തികയിൽ ഒഴിവ്, തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടർ; തൊഴിൽ അവസരങ്ങൾ അറിയാം

ആലപ്പുഴ: ജില്ല ഹോമിയോ ആശുപത്രിയിലെ ലാബ്ടെക്നീഷ്യന്റെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ ലാബ്ടെക്നീഷ്യനായി ജോലി ചെയ്യാന്‍ യോഗ്യരായ ഡി.എം.എല്‍.ടി. യോഗ്യതയുള്ള 18നും 45നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് 11ന് രാവിലെ 10.30ന് ജില്ല ഹോമിയോ ആശുപത്രിയില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

job

ഇലക്‌ട്രോണിക്‌സ് ലക്ചറര്‍ തസ്തികയില്‍ നിയമനം

തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് ലക്ചറര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത. താത്പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ www.gptcthirurangadi.in ല്‍ സന്ദര്‍ശിക്കണം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം ബയോഡാറ്റ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ബി.ടെക്/എം.ടെക് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം [email protected] ല്‍ അപേക്ഷ സമര്‍പ്പിക്കണം. ഇന്റര്‍വ്യൂവിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ അറിയിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ട്രസ്റ്റി നിയമനം

ഒറ്റപ്പാലം താലൂക്കിലെ കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്രം, വാണിയംകുളം ചെറുകാട്ടുപുലം ശിവ ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഓഗസ്റ്റ് 24 വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.

സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നു

Recommended Video

cmsvideo
    New lockdown guidelines to kerala

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, സോഷ്യല്‍ ഓഡിറ്റ് മേഖലയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഗ്രാമവികസനം/വികേന്ദ്രീകാസൂത്രണം/ഗവണ്‍മെന്റ് ഓഡിറ്റിങ്ങില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 62 വയസ്സ്. അപേക്ഷകള്‍ മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി എന്‍ ആര്‍ ഇ ജി എസ്, സംസ്ഥാന മിഷന്‍ ഓഫീസ്, അഞ്ചാം നില, സ്വരാജ്ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ ആഗസ്ത് 16ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nregs.kerala.gov.in ഫോണ്‍ : 0471 2313385, 2314385.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+