നോയിഡ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ തൊഴിലവസരം
ദില്ലി: നോയിഡ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ തൊഴിലവസരം. എന്‍ജിനീയര്‍, മാനേജര്‍ തസ്തികകളിലാണ് ഒഴിവുകള്‍. 39 ഒഴിവുകളുണ്ട്. സെപ്തബര്‍ 25 വരെ അപേക്ഷിക്കാം.
പൊഡക്ഷന്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗങ്ങളിലാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.nationalfertilizers.com എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഡെറാഡൂണ്‍ ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികകളിലായി 107 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.. സെപ്റ്റംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ് (ഫീല്‍ഡ്/ ലാബ് റിസര്‍ച്), ടെക്നിക്കല്‍ അസിസ്റ്റന്റ് (മെയിന്റനന്‍സ്), സ്റ്റെനോ ഗ്രേഡ് കക, മള്‍ട്ടി ടാസ്‌ക്കിങ് സ്റ്റാഫ് എന്നിങ്ങനെയാണ് അവസരം. www.fri.icfre.gov.in എന്ന വെബ്സൈറ്റ് മുഖാന്തരമാണ് അപേക്ഷിക്കേണ്ടത്.












Click it and Unblock the Notifications