നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ്‌സില്‍ വിവിധ ട്രേഡുകളിലായി തൊഴിലവസരം; 512 ഒഴിവുകള്‍
കൊച്ചി: നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ്‌സില്‍ വിവിധ ട്രേഡുകളിലായി സൂപ്പര്‍വൈസറി, ടെക്‌നീഷ്യല്‍ തസ്തികകളിലായി അവസരം. 512 ഒഴിവുകളാണുള്ളത്. ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെയാണ് പരീക്ഷണം.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് അവസരം. ഓഗസ്റ്റ് 3 മുതല്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കണം.
സൂപ്പര്‍വൈസറി-79 ഒഴിവുകളാണുള്ളത്.
അസിസ്റ്റന്റ് ഫോര്‍മാന്‍(ഇ ആന്റ് ടി) ട്രെയിനി: മെട്രികുലേഷന്‍/ തത്തുല്യാ പരീക്ഷ ജയം, മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ/ ഉയര്‍ന്ന യോഗ്യത( മൂന്ന് വര്‍ഷത്തെ കോഴ്‌സ്).
Recommended Video

ടെക്‌നീഷ്യന്‍ 433 ഒഴിവ്- ഫിറ്റര്‍/ ഇലക്ട്രീഷന്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, വെല്‍ഡര്‍( ട്രെയിനി): മെട്രികുലേഷന്‍/ തത്തുല്യാ പരീക്ഷ ജയം, ബന്ധപ്പെട്ട ട്രേഡില്‍ രണ്ട് വര്‍ഷത്തെ ഐടിഐ, ട്രേഡ് സര്‍ട്ടിഫിക്കറ്റ്(എന്‍സിവിടി/എസ്‌സിവിടി).
പ്രായം 18-30 വയസ്. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പരിധിയില്‍ ഇളവ് ലഭിക്കും. 500 രൂപയാണ് അപേക്ഷ ഫീസ്. ഓണ്‍ലൈനായി ഫീസ് അടക്കാം. പട്ടിക വിഭാഗം, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍, ഡിപ്പാര്‍ട്ട്‌മെന്റല്‍ ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഫീസില്ല.കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ വിവിധ ട്രെഡുകളില്‍ ടെക്നീഷ്യന്‍, ട്രെഡ് അപ്രന്റിസ്, തസ്തികകളില്‍ അവസരമുണ്ട്. ഒരു വര്‍ഷമാണ് പരിശീലനം. ഓഗസ്റ്റ് 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.












Click it and Unblock the Notifications