പാലക്കാട് ഐഐടിയില്‍ തൊഴിലവസരം
പാലക്കാട്- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ തൊഴിലവസരം. പാലക്കാട് ഐഐടിയാണ് അനധ്യാപക ഒഴിവ്. ആറ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പ് തപാലില്‍ ലഭിക്കേണ്ട് അവസാന തിയ്യതി മെയ് 22 ആണ്. www.iitpkd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കേന്ദ്ര ഭൗമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മിറ്റീരിയോളജിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ, റിസര്‍ച്ച് അസോസിയേറ്റ് എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. രണ്ട് വിജ്ഞാപനങ്ങളിലായി 66 ഒഴിവുകളാണുള്ളത്. റിസര്‍ച്ച് ഫെലോയിലേക്ക് 56 ഒഴിവുകളും റിസര്‍ച്ച് അസോസിയേറ്റായി 10 ഒഴിവുകളുമാണഉള്ളത്.












Click it and Unblock the Notifications