ഡ്രൈവർ മുതൽ ഇലക്ട്രീഷ്യൻ വരെ ഒഴിവുകൾ; പാലക്കാട് മെഡിക്കൽ കോളേജിലും അവസരം
പാലക്കാട്: ഗവ മെഡിക്കല്‍ കോളെജില്‍ പ്രൊഫസര്‍, അസ്സോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളില്‍ നിന്നും ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്താന്‍ യോഗ്യരായ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും നിലവിലെ ഡെപ്യൂട്ടേഷന്‍ ചട്ടങ്ങള്‍ പ്രകാരം അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ പത്ത് വരെ നല്‍കാം. യോഗ്യതയുള്ള ജീവനക്കാര്‍ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി സഹിതം അപേക്ഷിക്കേണ്ടതാണ്. സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവയും ഉള്‍ക്കൊള്ളിക്കണം.
ഒഴിവുളള തസ്തിക സംബന്ധിച്ച വിവരങ്ങള്‍ ഇപ്രകാരം
പ്രൊഫസര്‍ (ഒഴിവ് -3). വകുപ്പുകള്‍ - ജനറല്‍ സര്‍ജറി - 1, റേഡിയോ ഡയഗ്നോസിസ് - 1, ഓഫ്താല്‍മോളജി- ശമ്പള സ്‌കെയില്‍ : 37400-67000. അസ്സോസിയേറ്റ് പ്രൊഫസര്‍ (ഒഴിവ് -7) വകുപ്പുകള്‍: ജനറല്‍ സര്‍ജറി -3, റേഡിയോ ഡയഗ്നോസിസ് -1, അനാട്ടമി-1, സൈക്യാട്രി-1, ബയോകെമിസ്ട്രി-1. ശമ്പള സ്‌കെയില്‍ : 37400-67000. അസിസ്റ്റന്റ് പ്രൊഫസര്‍ (ഒഴിവ് -5) വകുപ്പുകള്‍: ജനറല്‍ സര്‍ജറി -1, റേഡിയോഡയഗ്നോസിസ് -1, പാത്തോളജി-1, ഫാര്‍മക്കോളജി-1, കമ്മ്യൂണിറ്റി മെഡിസിന്‍-1. ശമ്പള സ്‌കെയില്‍ : 37400-67000.
അപേക്ഷകള്‍ ഡയറക്ടര്‍, ഐ .ഐ .എം .എസ് (ഗവ മെഡിക്കല്‍ കോളെജ് ), പാലക്കാട് എന്ന വിലാസത്തില്‍ നല്‍കണം.

കൈമനം സർക്കാർ വനിതാ
പോളിടെക്നിക്കിൽ താത്കാലിക ഒഴിവുകൾ
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് വകുപ്പിൽ ട്രേഡ്സ്മാൻ (കമ്പ്യൂട്ടർ എൻജിനിയറിങ്), ട്രേഡ് ഇൻസ്പെക്ടർ (കമ്പ്യൂട്ടർ എൻജിനിയറിങ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ജൂലൈ മൂന്നിന് രാവിലെ 10ന് ട്രേഡ്സ്മാൻ തസ്തികയിലും 11 മണിക്ക് ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്കും അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2491682.
വർക്കല താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ
വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, എക്സ്-റേ ടെക്നിഷ്യൻ, ഡ്രൈവർ, ഇലക്ട്രിഷ്യൻ വിഭാഗങ്ങളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫാർമസിസ്റ്റ് വിഭാഗത്തിൽ ജൂലൈ 10നും ലാബ് ടെക്നിഷ്യൻ വിഭാഗത്തിൽ 11നും എക്സ്-റേ ടെക്നിഷ്യൻ വിഭാഗത്തിൽ 12നും ഡ്രൈവർ, ഇലക്ട്രിഷ്യൻ വിഭാഗങ്ങളിൽ 17നുമാണ് വാക് ഇൻ ഇന്റർവ്യൂ. താത്പര്യമുള്ളവർ ബന്ധപ്പെട്ട അസൽ രേഖകളുമായി അഭിമുഖ ദിവസം രാവിലെ 10ന് റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0470 2080088, 8590232509, 9846021483.
-
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications