പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 114 അപ്രന്റിസ് ഒഴിവ്
ദില്ലി: പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 114 അപ്രന്റിസ് ഒഴിവ്. വെസ്റ്റേണ്‍ റീജണിലെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നി സംസ്ഥാനങ്ങളില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്‌സ് ഒരു വിഷയമായ സയന്‍സ്, എന്‍ജിനീയറിംഗ് ടെക്‌നോളജി ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

ജൂണ്‍ 14 വരെയാണ് അപേക്ഷിക്കുന്നതിനുള്ള തിയ്യതി. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമായി www.powergridindia.com/careers. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അധ്യാപക ടെക്നീഷ്യന്‍ തസ്തികകളിലാണ് തൊഴില്‍ ഒഴിവുകള്‍. അധ്യാപക വിഭാഗത്തില്‍ പ്രൊഫസര്‍, അസി. പ്രൊഫസര്‍, തസ്തികകളിലാണ് ഒഴിവ്. റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍ പഠന വകുപ്പിലാണ് പ്രൊഫസര്‍ ഒഴിവ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി www.mcc.kerala.gov.in എന്ന വെബ്സൈററ് സന്ദര്‍ശിക്കുക. ജൂണ്‍ 20 വരെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ കോപ്പി ജൂണ്‍ 30 നകം The Director, Malabar Cancer Centre PO, Thalassery, Kerala, 6701031 എന്ന വിലാസത്തിലേക്ക് അയക്കണം












Click it and Unblock the Notifications