റബർ ബോർഡിൽ താത്കാലിക നിയമനം;35000 രൂപ ശമ്പളം..നിരവധി ഒഴിവുകൾ വേറേയും
റബ്ബർ ബോർഡിന് കീഴിലുള്ള കോട്ടയം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗ് (എൻ.ഐ.ആർ.ടി)-ൽ ടെക്നിക്കൽ എക്സിക്യൂട്ടീവ് (ട്രെയിനിംഗ്) തസ്തികയിലേക്ക് 11 മാസത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 35,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
പോളിമർ/റബ്ബർ ടെക്നോളജിയിൽ ബി.ടെക് ബിരുദം, ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം, 2026 ജനുവരി 31-ന് 40 വയസ്സിൽ കൂടാത്ത പ്രായം എന്നിവയാണ് തസ്തികയിലേക്കുള്ള യോഗ്യതകൾ. ലാറ്റെക്സ്, ഡ്രൈ റബ്ബർ ഉൽപ്പന്നങ്ങളുടെ നിർമ്മാണ, പരിശോധനാ രീതികളെക്കുറിച്ചുള്ള അറിവ് അഭികാമ്യമാണ്.

യോഗ്യതയുള്ളവർ ഫെബ്രുവരി 25-ന് രാവിലെ 9.30-ന് കോട്ടയം എൻ.ഐ.ആർ.ടി-യിൽ നടക്കുന്ന ടെസ്റ്റ്/ഇന്റർവ്യൂവിൽ പങ്കെടുക്കാം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കരുതണം. കൂടുതൽ വിവരങ്ങൾക്ക് www.rubberboard.gov.in സന്ദർശിക്കുകയോ 0481-2353127 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
ജൂനിയർ റസിഡന്റ് ഒഴിവ്
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എം ബി ബി എസ് ബിരുദവും ടി സി എം സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 20 ന് 11:30 ന് മെഡിക്കൽ സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ : 0484-2754000
ഹെല്‍പ്പര്‍ നിയമനം
വയനാട്; ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 18, 19 തിയതികളില്‍ രാവിലെ 10 മുതല്‍ കളക്ടറേറ്റ് സര്‍വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936202251.
ക്ലര്‍ക്ക് നിയമനം
വയനാട്; പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19 നകം അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ്, കോഴിക്കോട് മേഖലാ ഓഫീസില്‍ നേരിട്ടോ, [email protected] ലോ നല്‍കണം. ഫോണ്‍- 0495-2377786.
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ യിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 17 ന് രാവിലെ 11 ന് നടത്തും. ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനിയറിങ്/ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ എൻഎസിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻടിസിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിക്കുന്ന അസൽ രേഖകളും ആയവയുടെ പകർപ്പുമായി അന്നേ ദിവസം രാവിലെ 10.15 ന് ഐടിഐ ഓഫീസിൽ എത്തിച്ചേരണം.












Click it and Unblock the Notifications