Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താം ക്ലാസ് യോഗ്യതയുണ്ടോ? സ്ലൊവാക്യയിൽ മലയാളികൾക്ക് ജോലി നേടാം..1 ലക്ഷത്തിന് മുകളിൽ ശമ്പളവും ആനുകൂല്യവും

യൂറോപ്യൻ യൂണിയൻ രാജ്യമായ സ്ലൊവാക്യയിലേക്ക് കിച്ചൺ അസിസ്റ്റന്റ് തസ്തികയിലേക്ക് മുപ്പത് ഒഴിവുകൾ. സ്ത്രീപുരുഷഭേദമന്യേ ഫുൾ-ടൈം നിയമനം. ഫെബ്രുവരി 7-നകം അപേക്ഷിക്കണമ. പ്രതിമാസം 1,000 യൂറോ (ഗ്രോസ്) ശമ്പളവും, വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും ജോലി ചെയ്യുന്നവർക്ക് ലേബർ കോഡ് അനുസരിച്ചുള്ള ബോണസുകളും ലഭിക്കും.

കരാർ കാലാവധിയിൽ പ്രതിമാസം 730 യൂറോ മൂല്യമുള്ള താമസവും ഭക്ഷണവും സൗജന്യമാണ്. ജോലിയിൽ പ്രവേശിച്ചാൽ വർക്ക് പെർമിറ്റ്, വിമാന ടിക്കറ്റ്, യാത്രാചെലവുകൾ എന്നിവ തിരികെ ലഭിക്കും. ഹോട്ടലിൽ നേരിട്ടുള്ള താമസസൗകര്യം, ഇളവുകളോടുകൂടിയ ഭക്ഷണം, മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും.

പ്രധാന പാചകക്കാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഭക്ഷണം തയ്യാറാക്കുക, ചേരുവകൾ ഒരുക്കുക, അടിസ്ഥാന അടുക്കള ജോലികൾ ചെയ്യുക, അടുക്കളയുടെ ശുചിത്വവും ക്രമവും ഉറപ്പാക്കുക, ടീമുമായി സഹകരിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.

എസ്.എസ്.എൽ.സി പാസ്സായതും കിച്ചൺ അസിസ്റ്റന്റ്/ഹെൽപ്പർ സർട്ടിഫിക്കറ്റ് കോഴ്‌സ് ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ ഹോട്ടൽ പ്രവൃത്തിപരിചയം, 35 വയസ്സിൽ താഴെ പ്രായം, അടിസ്ഥാന ഇംഗ്ലീഷ് ആശയവിനിമയ ശേഷി എന്നിവ നിർബന്ധമാണ്. ഉത്തരവാദിത്തബോധം, വിശ്വസ്ഥത, മികച്ച പ്രവർത്തന മനോഭാവം, ടീം സഹകരണം എന്നിവ പ്രതീക്ഷിക്കുന്നു. വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.

താൽപ്പര്യമുള്ളവർ ഫെബ്രുവരി 7-നകം സി.വി, പാസ്‌പോർട്ട് കോപ്പി, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ [email protected] എന്ന ഇമെയിലിലേക്ക് അയക്കണം. സബ്ജക്ടി "Kitchen Assistant" എന്ന് എഴുതണം. കൂടുതൾ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/urgent-recruitment-of-kitchen-assistant-hotel-to-slovakia/2026-02-07%2000:00:00

ഹൗസ്കീപ്പർമാരുടെ ഒഴിവുകൾ

സ്ലൊവാക്യയിലെ ഹോട്ടലുകളിലേക്ക് 70 ഹൗസ്കീപ്പർമാരെ അടിയന്തരമായി നിയമിക്കുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം. പ്രതിമാസം 920 യൂറോ (ഗ്രോസ്) ശമ്പളമായി ലഭിക്കും.അടിസ്ഥാന ശമ്പളത്തിനു പുറമെ, ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലെ ജോലികൾക്ക് തൊഴിൽ നിയമമനുസരിച്ചുള്ള ബോണസുകൾ ലഭിക്കും. മണിക്കൂറിന് 5 യൂറോ നിരക്കിൽ വേതനം തിരഞ്ഞെടുക്കാവുന്നതാണ്. കരാർ കാലയളവിൽ പ്രതിമാസം 730 യൂറോ മൂല്യമുള്ള താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും.

വർക്ക് പെർമിറ്റ്, വിമാന ടിക്കറ്റ്, യാത്രാക്കൂലി എന്നിവ ജോലിക്കു പ്രവേശിച്ച ശേഷം തിരികെനൽകും. ഹോട്ടൽ മുറികളും അനുബന്ധ സ്ഥലങ്ങളും വൃത്തിയാക്കുക, അണുവിമുക്തമാക്കുക, ബെഡ് ലിനൻ മാറ്റൽ ഉൾപ്പെടെയുള്ള മുറി പരിപാലനങ്ങളാണ് പ്രധാന ചുമതലകൾ.

HSE അല്ലെങ്കിൽ അതിലധികം യോഗ്യത വേണ്ടതാണ്; ഹൗസ്കീപ്പിംഗിൽ സർട്ടിഫിക്കറ്റ് കോഴ്സ് അഭികാമ്യം. പ്രവൃത്തിപരിചയമില്ലാത്ത ബിരുദധാരികൾക്കും ഒരു വർഷത്തെ അനുഭവസമ്പത്തുള്ള അണ്ടർ ഗ്രാജ്വേറ്റുകൾക്കും അവസരമുണ്ട്.

പ്രായപരിധി 35 വയസ്സിൽ താഴെയാണ്; അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധം. ഉത്തരവാദിത്തബോധം, കഠിനാധ്വാനം, സ്വയംപര്യാപ്തത, അ ടീം വർക്ക് തുടങ്ങിയ കഴിവുകൾ ആവശ്യമാണ്.

ലോ താത്രാസ് പർവതനിരകളിലെ ഹോട്ടലിലാണ് ജോലി; താമസസൗകര്യം ഹോട്ടലിൽ നേരിട്ട് ലഭ്യമാണ്. കുറഞ്ഞ നിരക്കിൽ ഭക്ഷണം, ജീവനക്കാർക്കുള്ള മറ്റ് ആനുകൂല്യങ്ങൾ, സുസ്ഥിരമായ ടീം വർക്ക്, കരിയർ വികസനത്തിനുള്ള അവസരങ്ങൾ എന്നിവ ഈ നിയമനത്തിന്റെ പ്രത്യേകതകളാണ്.

താൽപ്പര്യമുള്ളവർ സിവി, പാസ്പോർട്ട് പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം [email protected] ലേക്ക് അയക്കാം. "Housekeeper" എന്ന് സബ്ജക്ടിൽ രേഖപ്പെടുത്തണം. ഫെബ്രുവരി 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിവരങ്ങൾക്ക് https://odepc.kerala.gov.in/job/urgent-recruitment-of-housekeeper-hotel-to-slovakia/2026-02-07%2000:00:00

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+