ശ്രീചിത്രയിൽ ഒഴിവ്; 1.2 ലക്ഷം വരെ ശമ്പളം...സർക്കാർ ഓഫീസുകളിൽ വേറേയും ഒഴിവുകൾ
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (എസ്‌സിടിഐഎംഎസ്‌ടി) കാർഡിയോവാസ്കുലാർ ആൻഡ് തൊറാസിക് സർജറി (സി.വി.ടി.എസ്), ന്യൂറോ സർജറി വിഭാഗങ്ങളിൽ അഡ് ഹോക് തസ്തികകളിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. നിയമനം പരമാവധി ആറ് മാസത്തേക്കാണ്.
സി.വി.ടി.എസ് വിഭാഗത്തിൽ അഡ് ഹോക് നിയമനത്തിനായി ഒ.ബി.സി-1 (ബാക്ക്‌ലോഗ്), എസ്.സി-1 (ബാക്ക്‌ലോഗ്), എസ്.ടി-1 (പ്രതീക്ഷിക്കുന്ന ബാക്ക്‌ലോഗ്), യു.ആർ-1 എന്നിങ്ങനെ ഒഴിവുകളുണ്ട്. അഭിമുഖം: 2026 ജനുവരി 5, രാവിലെ 10.30. പ്രായപരിധി: 2026 ജനുവരി 1-ന് 40 വയസ്സ് കവിയരുത്.

യോഗ്യത: എം.സി.എച്ച് (3 വർഷം); അല്ലെങ്കിൽ എം.സി.എച്ച് (2 വർഷം)/ഡയറക്ട് എം.സി.എച്ച് കോഴ്‌സിനു ശേഷം ഒരു വർഷത്തെ ടീച്ചിംഗ്/റിസർച്ച് പരിചയം; അല്ലെങ്കിൽ എം.എസ്-ന് ശേഷം മൂന്ന് വർഷത്തെ ടീച്ചിംഗ്/റിസർച്ച് പരിചയം. തുല്യ യോഗ്യതകളും.
ന്യൂറോ സർജറി വിഭാഗത്തിൽ നിലവിൽ എസ്.സി-ക്ക് ഒരു ഒഴിവുണ്ട്, യു.ആർ-ന് ഒരു ഒഴിവ് പ്രതീക്ഷിക്കുന്നു. അഭിമുഖം: ഡിസംബർ 29, രാവിലെ 10.30. പ്രായപരിധി: 2025 ഡിസംബർ 1-ന് 40 വയസ്സ് കവിയരുത്.
യോഗ്യത: ന്യൂറോ സർജറിയിൽ മൂന്ന് വർഷത്തെ എം.സി.എച്ച് കോഴ്‌സ്. സ്കൾ ബേസ്/വാസ്കുലാർ ന്യൂറോ സർജറിയിൽ പ്രവൃത്തിപരിചയം അഭികാമ്യം.
സി.വി.ടി.എസ് തസ്തികയ്ക്ക് എസ്.സി/എസ്.ടി വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റും, ഒ.ബി.സി വിഭാഗക്കാർ നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റും സമർപ്പിക്കണം. ന്യൂറോ സർജറിക്ക് എസ്.സി വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റ് മാത്രം മതി. ഇവ കേന്ദ്ര സർക്കാർ നിയമനങ്ങൾക്ക് അംഗീകൃത മാതൃകയിൽ, തഹസിൽദാറിൽ കുറയാത്ത റാങ്കിലുള്ള റവന്യൂ ഓഫീസർ നൽകിയതായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1,21,800 രൂപ ഏകീകൃത ശമ്പളത്തോടൊപ്പം ഡി.എ, എച്ച്.ആർ.എ എന്നിവ ലഭിക്കും. അഭിമുഖം മെഡിക്കൽ കോളേജ് കാമ്പസിലെ അച്യുതമേനോൻ സെന്ററിലെ മൂന്നാം നിലയിലെ മിനി കോൺഫറൻസ് ഹാളിൽ. റിപ്പോർട്ടിംഗ് സമയം: രാവിലെ 9.15. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയോടൊപ്പം വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/recruitment/
ക്ലീൻ കേരള കമ്പനിയിൽ നിയമനം
ക്ലീൻ കേരള കമ്പനിയിൽ കമ്പനി സെക്രട്ടറി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ തസ്തികകളിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജനുവരി 14 നകം മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം - 10 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2724600.
വാക്ക്-ഇന്‍ ഇന്റര്‍വ്യൂ
മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനത്തിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഡിസംബര്‍ 22-ന് രാവിലെ 11.30-ന് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത തെളിയിക്കുന്ന രേഖകളോടെ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം. ഫോണ്‍- 04994 255483.
ട്യൂഷന്‍ അദ്ധ്യാപക നിയമനം
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ കാറഡുക്ക ഗ്രാമപഞ്ചായത്തിലെ പുട്ടണമൂല, മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ വടക്കേക്കര, ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കാനത്തില്‍ എന്നീ
നഗറുകളില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മൂന്ന് മാസത്തേക്ക് ട്യൂഷന്‍ നല്‍കുന്നതിന് ട്യൂഷന്‍ അദ്ധ്യാപകരെ നിയമിക്കുന്നു.പട്ടികജാതി വിഭാഗത്തില്‍പെട്ട തൊഴില്‍ രഹിതരായ ഡിഗ്രി, ബി. എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തില്‍പെട്ട വരുടെ അഭാവത്തില്‍ മറ്റ് വിഭാഗത്തില്‍പെട്ടവരെ പരിഗണിക്കും. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. പ്രതിമാസ ഓണറേറിയം 7000 രൂപ. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഡിസംബര്‍ 23ന് രാവിലെ 11ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലുള്ള പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ -
'പാനിപൂരി വിറ്റ് ഈ യുവാവ് ഒരു മാസം ഉണ്ടാക്കുന്നത് 90,000 രൂപ! ബികോംകാരൊക്കെ കാണുന്നുണ്ടല്ലോ അല്ലേ..' -
കുസാറ്റില്‍ എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം, 22 ഒഴിവുകള്‍; ശമ്പളം എത്രയെന്നോ? -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം











Click it and Unblock the Notifications