സർവേ ഭൂരേഖാ വകുപ്പിൽ ജോലി ഒഴിവ്; 70,000 രൂപ ശമ്പളം..ഇങ്ങനെ അപേക്ഷിക്കാം
സർവേ ഭൂരേഖാ വകുപ്പ് (SLRD) സീനിയർ ഹാർഡ്‌വെയർ സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു ഫെബ്രുവരി 19 വരെയാണ് അപേക്ഷിക്കാനാകുക. തസ്തികയിലേക്ക് ആവശ്യമായ യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ അറിയാം
കമ്പ്യൂട്ടർ സയൻസ്, ഐ.ടി., ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിവയിൽ ഒന്നാം ക്ലാസ് ബി.ടെക്. അല്ലെങ്കിൽ എം.സി.എ./എം.എസ്.സി. (കമ്പ്യൂട്ടർ സയൻസ്) ബിരുദമാണ് യോഗ്യത. എം.സി.എസ്.ഇ. / റെഡ്ഹാറ്റ് സർട്ടിഫിക്കേഷൻ അഭികാമ്യം.

അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതിൽ കുറഞ്ഞത് രണ്ട് വർഷം UNIX/Linux സിസ്റ്റം ഇൻസ്റ്റാളേഷൻ, കോൺഫിഗറേഷൻ, ട്രബിൾഷൂട്ടിംഗ് എന്നിവയിലായിരിക്കണം. ആപ്ലിക്കേഷൻ സ്റ്റാക്കുകളുടെ അഡ്മിനിസ്ട്രേഷൻ, പെർഫോമൻസ് ട്യൂണിംഗ് എന്നിവയിൽ മികച്ച പരിചയം നിർബന്ധമാണ്.
വെർച്വലൈസേഷൻ (VMware, Virtual Box), കണ്ടെയ്‌നറൈസേഷൻ, നെറ്റ്‌വർക്ക് മോണിറ്ററിംഗ് സിസ്റ്റങ്ങളിൽ പരിചയം അനിവാര്യമാണ്. ഒ.എസ്.ഐ. നെറ്റ്‌വർക്ക് ലെയറുകൾ, ടി.സി.പി./ഐ.പി. അറിവ്, ടേപ്പ് ലൈബ്രറി ബാക്കപ്പ് എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. ഉയർന്ന പ്രായപരിധി 45 വയസ്സ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 70,000 രൂപ ഏകീകൃത ശമ്പളം.
കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/02/Senior-Hardware-Support-Engineer-Final-Notification-1.pdf
സംസ്ഥാന സർക്കാരിൽ താത്കാലിക ഒഴിവുകൾ
വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ഡിപ്പാർട്ട്‌മെന്റിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകൾ നിലവിലുണ്ട്. പ്രസ്തുത ഒഴിവുകളിലെ നിയമനത്തിനായി ഫെബ്രുവരി 13 ന് അഭിമുഖം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ എ.ഐ.സി.റ്റി.ഇ [AICTE] അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് അധ്യാപകർക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. അപേക്ഷകൾ ഫെബ്രുവരി 12 വൈകിട്ട് 4ന് മുൻപായി www.lbt.ac.in ൽ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ മേൽപ്പറഞ്ഞ വെബ് സൈറ്റിൽ ലഭ്യമാണ്. യോഗ്യതയുള്ള അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 13 രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.
പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളെജില്‍ മാത്തമാറ്റിക്‌സ് അധ്യാപക ഒഴിവ്
പെരിന്തല്‍മണ്ണ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി/ഈവനിംഗ് ഡിപ്ലോമ കോഴ്‌സിലേക്ക് ഒഴിവുള്ള മാത്തമാറ്റിക്‌സ് അധ്യാപക തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 16ന് രാവിലെ 10 ന് കോളെജില്‍ നടക്കും. എം.എസ്.എസി. മാത്തമാറ്റിക്‌സ്/നെറ്റുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 04933-227253.
അരീക്കോട് ബ്ലോക്കില്‍ അക്കൗണ്ടന്റ് നിയമനം
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം അരീക്കോട് ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതയിലേക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിന്റെ താത്കാലിക നിയമനത്തിന് അരീക്കോട് ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബി.കോം വിദ്യാഭ്യാസ യോഗ്യതയുള്ള ടാലിയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 20നും 35നും മധ്യേ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യുവതികള്‍ക്കും മലയാളം ഡി.ടി.പി. അറിയുന്നവര്‍ക്കും അക്കൗണ്ടിങ് മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.
2026 ഫെബ്രുവരി ഒന്നിന് 35 വയസ്സ് കവിയാത്ത ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അരീക്കോട് ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ഫെബ്രുവരി 18ന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം ഫോണ്‍: 0483 2733470.












Click it and Unblock the Notifications