തിരുവനന്തപുരത്തും എറണാകുളത്തും ജോലി ഒഴിവ്;1 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം
തിരുവനന്തപുരത്തെ കേരളാ ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) മൂന്ന് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രോഗ്രാം മാനേജർ (SEED-01), പ്രോഗ്രാം മാനേജർ (SEED-02), പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ് (SEED-03) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ.
സീനിയർ പ്രോഗ്രാം മാനേജർക്ക് 2 ഒഴിവുകളുണ്ട്. അംഗീകൃത സർവകലാശാലയിൽനിന്നും ഫസ്റ്റ് ക്ലാസോടെയുള്ള ബി.ടെക്/എം.ബി.എ/എം.എസ്.ഡബ്ല്യു ബിരുദമാണ് യോഗ്യത. പ്രതിമാസം 90,000-1,00,000 രൂപയാണ് ശമ്പളം, ഇത് ഉദ്യോഗാർത്ഥിയുടെ പ്രവൃത്തിപരിചയം അനുസരിച്ച് നിശ്ചയിക്കും. നിയമനം കെ-ഡിസ്കിൽ, തിരുവനന്തപുരത്തായിരിക്കും.

പ്രോഗ്രാം മാനേജർ തസ്തികയിൽ 2 ഒഴിവുകളാണ് നിലവിലുള്ളത്. ബി.ടെക്/എം.ബി.എ/എം.എസ്.ഡബ്ല്യു അല്ലെങ്കിൽ സയൻസിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 60,000-80,000 രൂപയാണ് ശമ്പളം. 2026 ഫെബ്രുവരി 1ന് 35 വയസ്സാണ് ഉയർന്ന പ്രായപരിധി. നിയമന സ്ഥലം തിരുവനന്തപുരമാണ്.
പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 3 ഒഴിവുകളുണ്ട്. എം.ബി.എ/ബി.ടെക്/സയൻസ്/കൊമേഴ്സ്/ആർട്സ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 30,000 രൂപയാണ് ശമ്പളം. 2026 ഫെബ്രുവരി 1ന് 28 വയസ്സാണ് ഉയർന്ന പ്രായപരിധി. തൊഴിൽ സ്ഥലം തിരുവനന്തപുരമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/02/SEED-001-2026-notification.pdf
സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും ഒഴിവുകൾ
സ്റ്റാഫ് നഴ്സ്
എറണാകുളം ജനറൽ ആശുപത്രിയിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ബിസിസിപിഎൻ കോഴ്സ് പാസായിട്ടുള്ളവരെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി 17 രാവിലെ 11 ന് അഭിമുഖം നടത്തും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484 - 2386000.
റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ്
റീജിയണൽ ക്യാൻസർ സെന്റർ റേഡിയോതെറാപ്പി ടെക്നോളജിസറ്റ് തസ്തികയിൽ 25,750 രൂപ ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി എം.ആർ.ടി (എഇആർബി അംഗീകൃതം)/ എഇആർബിയുടെ അംഗീകാരമുള്ള തത്തുല്യ യോഗ്യത അല്ലെങ്കിൽ ഏതെങ്കിലും സയൻസ് വിഷയത്തിലുള്ള ബിരുദത്തോടൊപ്പം അംഗീകൃത സർവകലാശാലയിൽ നിന്നുള്ള 2 വർഷക്കാലയളവിലെ റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്സിലുള്ള ഡിപ്ലോമ, കമ്പ്യൂട്ടർ വിഷയത്തിലുള്ള പരിജ്ഞാനം, ഇന്റൻസിറ്റി മോഡുലേറ്റഡ് റേഡിയോതെറാപ്പിയിലും (ഐഎംആർടി), ഇമേജ് ഗൈഡഡ് റേഡിയോതെറാപ്പിയിലും ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി: 01.01.2026 ന് 41 വയസ് കവിയാൻ പാടില്ല. നിയമാനുസൃത ഇളവ് ബാധകം. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 17നകം ബന്ധപ്പെട്ട ടൗൺ എംപ്ലോയ്മെന്റ് ഓഫീസുകളിലോ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപന മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
മാനേജ്‌മെന്റ് ട്രെയിനി നിയമനം
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ട്രയിനിങ് ഫോർ കരിയർ എക്സലൻസ് പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവർക്ക് പ്രൊഫഷണൽ മേഖലകളിൽ ഇന്റേൺഷിപ്പ് നൽകുന്നതിന്റെ ഭാഗമായി മാനേജ്‌മെന്റ് ട്രെയിനി പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 20,000 രൂപയാണ് ഓണറേറിയം. ആകെ 30 ഒഴിവുകളാണുള്ളത്. പരിശീലനകാലാവധി ഒരു വർഷം (മികവിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കൂടി കാലാവധി ദീർഘിപ്പിക്കുന്നതാണ്.
പി.എസ്.സി അംഗീകൃത എം.ബി.എ ആണ് വിദ്യാഭ്യാസ യോഗ്യത. വനിതകൾക്ക് 50 ശതമാനം നിയമനവും പട്ടികജാതിയിലെ അതിദുർബല വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണനയും നൽകും. 21 - 40 വയസാണ് പ്രായപരിധി. ഉദ്യോഗാർഥികൾ ഫെബ്രുവരി 21 നകം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : [email protected], 0471-2737245, 2737246.
-
കൊച്ചിൻ പോർട് ട്രെസ്റ്റിൽ വീണ്ടും നിരവധി ഒഴിവുകൾ; 2.20 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി












Click it and Unblock the Notifications