തിരുവനന്തപുരം ആർസിോസിയിൽ ഒഴിവ്; 90,000 രൂപ ശമ്പളം..അപേക്ഷിക്കാം
തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (RCC) കരാർ അടിസ്ഥാനത്തിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ മൂന്ന് ഒഴിവുകളാണുള്ളത്.
ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്കോ, അല്ലെങ്കിൽ സയൻസ് ബിരുദ/ബിരുദാനന്തര ബിരുദവും AERB അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ഡിപ്ലോമയും ഉള്ളവർക്കോ അപേക്ഷിക്കാം. കമ്പ്യൂട്ടർ പ്രവർത്തനത്തിൽ അറിവുള്ളവർക്ക് മുൻഗണന ലഭിക്കും.

ആദ്യ നിയമനം ഒരു വർഷത്തേക്കായിരിക്കും. പ്രതിമാസം 90,000 രൂപ പ്രതിഫലം ലഭിക്കും. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ കരാർ നീട്ടാൻ സാധ്യതയുണ്ട്.
അപേക്ഷിക്കുന്നവരുടെ പ്രായപരിധി 2026 ജനുവരി 1-നുള്ള നിലയിൽ 36 വയസ്സ് കവിയരുത്. എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് നിലവിലെ നിയമാനുസൃത ഇളവുകൾ ലഭിക്കും.
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ RCCയുടെ വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോയും ചേർത്ത് ഡയറക്ടർ, റീജിയണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് പി.ഒ., തിരുവനന്തപുരം-695011 എന്ന വിലാസത്തിലേക്ക് അയക്കണം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂൺ 22, വൈകിട്ട് 3 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് https://www.rcctvm.gov.in/uploads/Downloadtemsuppy/notification%20NMT-1780138961682540040.pdf
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ നിയമനം
ഇംഹാന്‍സ് ന്യൂറോസയന്‍സ് റിസര്‍ച്ച് ലബോറട്ടറിയില്‍ എ.എന്‍.ആര്‍.എഫ് പ്രോജക്ടില്‍ മൂന്ന് മാസത്തേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ നിയമനത്തിന് ജൂണ്‍ 26ന് രാവിലെ 11ന് ഇംഹാന്‍സ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ അഭിമുഖം നടക്കും. യോഗ്യത: ബയോടെക്‌നോളജി/ജെനെറ്റിക്സ്/മോളിക്യൂലര്‍ ബയോളജി/ബയോകെമിസ്ട്രി/ ബയോളജിക്കല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും മെഡിക്കല്‍ സയന്‍സ്/ബയോളജി മേഖലയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, മോളിക്യുലര്‍ ബയോളജി ടെക്‌നിക്‌സ് മേഖലയില്‍ പ്രവൃത്തി പരിചയം, നെറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്രായപരിധി: 40 (നിയമാനുസൃത വയസ്സിളവ് ലഭിക്കും). അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2359352.
ഗവേഷണ പദ്ധതിയിൽ ഒഴിവ്
സിവിൽ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിലെ ട്രാൻസ്പോർട്ടേഷൻ റിസർച്ച് സെന്ററിന്റെ കീഴിലുള്ള പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ അപേക്ഷ ക്ഷണിച്ചു. എം.ടെക് ഇൻ ട്രാൻസ്പോർട്ടേഷൻ എൻജിനിയറിങ് ആണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ [email protected] എന്ന മെയിൽ ഐ.ഡി.യിലേക്ക് ജൂൺ 28നകം ഇ-മെയിൽ ചെയ്യണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി ഈ സ്ഥാപനത്തിലെ സിവിൽ വിഭാഗത്തിലെ ടി.ഇ. സെമിനാർ ഹാളിൽ ജൂൺ 29 രാവിലെ 9.30ന് അഭിമുഖം നടക്കും.












Click it and Unblock the Notifications