തിരുവനന്തപുരത്ത് ജോലി ഒഴിവ്; 85000 വരെ ശമ്പളം..ഈ യോഗ്യത ഉണ്ടോ? ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് I (നോൺ-മെഡിക്കൽ), മെഡിക്കൽ ഓഫീസർ (താൽക്കാലികം) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് I (നോൺ-മെഡിക്കൽ) തസ്തികയ്ക്ക് ഫസ്റ്റ് ക്ലാസ് എം.എസ്.സി ബയോടെക്നോളജി/ബയോകെമിസ്ട്രി അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി ബിരുദമാണ് അവശ്യ യോഗ്യത. പ്രതിമാസം 56,000/- രൂപയും 20% എച്ച്.ആർ.എയും ശമ്പളമായി ലഭിക്കും. പ്രായപരിധി മാർച്ച് 1-ന് 35 വയസ്സാണ്.
മാമ്മലിയൻ സെൽ കൾച്ചർ, ഇമ്മ്യൂണോ ഡിറ്റക്ഷൻ, മോളിക്യുലാർ ബയോളജി ടെക്നിക്കുകൾ, ടിഷ്യു പ്രോസസ്സിംഗ്/സ്റ്റെയിനിംഗ്, ബയോകെമിക്കൽ എസ്റ്റിമേഷൻ, പ്രോട്ടീൻ ക്വാണ്ടിഫിക്കേഷൻ എന്നിവയിൽ പരിചയം അഭികാമ്യം. പ്രസക്ത വിഷയത്തിൽ പി.എച്ച്.ഡി., മൃഗ പരീക്ഷണ പരിചയം, 3D ബയോപ്രിന്റിംഗ് അല്ലെങ്കിൽ ടിഷ്യു എഞ്ചിനീയറിംഗ് എന്നിവ അധിക യോഗ്യതകളായി പരിഗണിക്കും. നിലവിൽ ഒരു എസ്.ടി. (ബാക്ക്‌ലോഗ്) ഒഴിവുണ്ട്; യോഗ്യരായ എസ്.ടി. ഉദ്യോഗാർത്ഥികളില്ലെങ്കിൽ യു.ആർ. വിഭാഗത്തെയും പരിഗണിക്കും. നിയമനം 2027 ഫെബ്രുവരി 24 വരെയാണ്, കൂടാതെ ഇത് 2028 ഫെബ്രുവരി 24 വരെ നീട്ടാനും സാധ്യതയുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2026 മാർച്ച് 11 വൈകുന്നേരം 5 മണിയാണ്. https://www.sctimst.ac.in/recruitment/RESOURCES/B_2025-26_3593.pdf

മെഡിക്കൽ ഓഫീസർ (താൽക്കാലികം)
എൻ.എം.സി. അംഗീകൃത എം.ബി.ബി.എസ്. ബിരുദവും ഇന്റേൺഷിപ്പ് പൂർത്തിയാക്കി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ/എൻ.എം.സി. രജിസ്ട്രേഷനുമാണ് അവശ്യം. ഏതെങ്കിലും സർക്കാർ ആശുപത്രികളിലോ ദേശീയ പ്രാധാന്യമുള്ള ഗവേഷണ സ്ഥാപനങ്ങളിലോ മെഡിക്കൽ ഓഫീസറായോ ജൂനിയർ റെസിഡന്റായോ ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം.
ഒരു വർഷത്തെ പെയിൻ ക്ലിനിക്ക് ഒ.പി.ഡി. പരിചയമോ എൻ.എം.സി. രജിസ്റ്റർ ചെയ്ത ഫെലോഷിപ്പ്/പി.ഡി.സി.സി. (പെയിൻ) യോ അഭികാമ്യം. പ്രതിമാസം 85,000/- രൂപയാണ് ഏകീകരിച്ച ശമ്പളം. പ്രായപരിധി 2026 മാർച്ച് 1-ന് 35 വയസ്സാണ്. ഒരു ഒഴിവ്; നിയമനം ഒരു വർഷം അല്ലെങ്കിൽ പദ്ധതി തീരുംവരെ.
ഈ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് വാക്ക്-ഇൻ-ഇന്റർവ്യൂ വഴിയാണ്. അഭിമുഖം മാർച്ച് 4-ന് ഉച്ചയ്ക്ക് 2 മണിക്ക് SCTIMST-യിലെ എ.എം.സി.എച്ച്.എസ്.എസ്. ബിൽഡിംഗിൽ നടക്കും. ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് 1 മണിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/recruitment/RESOURCES/H_2025-26_3578.pdf
സാനിട്ടേഷൻ വർക്കർ നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ സാനിട്ടേഷൻ വർക്കർ (മൾട്ടി പർപ്പസ്) തസ്തികയിലേക്ക് മാർച്ച് 5ന് അഭിമുഖം നടത്തും. താൽപര്യമുള്ളവർ വയസ്, യോഗ്യത, എക്‌സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും ബയോഡാറ്റ സഹിതം ആശുപത്രി സുപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ തീയതിയിൽ 45 വയസ് കവിയരുത്. യോഗ്യത പത്താംക്ലാസ്. പ്ലംമ്പിംഗ്, ഇലക്ട്രിക്കൽ, ഡ്രൈവിങ് അറിയാവുന്ന പുരുഷന്മാർക്ക് മുൻഗണന.
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം, ചാല ഗവ. ഐ.ടി.ഐയിൽ, അഡിറ്റീവ് മാനുഫാക്ചറിംഗ് ത്രീഡി പ്രിന്റിംഗ് ടെക്‌നീഷ്യൻ, ട്രേഡിൽ താത് കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. മെക്കാനിക്കൽ/ഇൻഡസ്ട്രിയൽ/മെക്കാട്രോണിക്ക്സ് മാനുഫാക്ച്ചറിംഗ്/ പ്രൊഡക്ഷൻ ഓട്ടോമോബൈൽ എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എഞ്ചിനീയറിങ്ങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N.T.C/N.A.Cയും 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ 5ന് രാവിലെ 10:30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗവ.ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 0471-2459255.












Click it and Unblock the Notifications