Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ജോലി ഒഴിവ്; ഈ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം..70,000 രൂപ വരെ ശമ്പളം

നിഷിലെ കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ വിവിധ തസ്തികകളിലേക്ക് യോഗ്യരും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം

അസിസ്റ്റന്റ് പ്രൊഫസർക്ക് ഒരു ഒഴിവുണ്ട്. ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബിഒടി പഠനശേഷം, പ്രശസ്തമായ സ്ഥാപനത്തിൽ ക്ലിനിക്കൽ/അധ്യാപന രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസം 70,000 രൂപ ശമ്പളം ലഭിക്കും. 2026 ജനുവരി 01-ന് 50 വയസ്സിൽ കൂടരുത്.

jobnish2-1

ക്ലിനിക്കൽ സൂപ്പർവൈസർ (ഒക്യുപേഷണൽ തെറാപ്പി) തസ്തികയിലും ഒരു ഒഴിവുണ്ട്. ഇതിന് ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദം മതി, പ്രവൃത്തിപരിചയം ആവശ്യമില്ല. പ്രതിമാസം 32,550 ആണ് ശമ്പളം. 2026 ജനുവരി 01-ന് 45 വയസ്സിൽ കൂടരുത്.അപേക്ഷകൾ മാർച്ച് 23 വൈകുന്നേരം 5 മണിക്ക് മുമ്പായി [email protected] എന്ന വിലാസത്തിലേക്ക് ഇമെയിലായി അയയ്ക്കണം. ഇമെയിലിന്റെ subject line "545NISH/ Clinical Supervisor - Occupational Therapy" എന്ന് രേഖപ്പെടുത്തണം.

കേരള സർവ്വകലാശാലയിൽ ഒഴിവുകൾ

കേരള സർവകലാശാലയുടെ കീഴിലുള്ള പോപ്പുലേഷൻ റിസർച്ച് സെന്ററിൽ (PRC), തിരുവനന്തപുരം കാര്യവട്ടം, കരാർ അടിസ്ഥാനത്തിൽ മൂന്ന് ഡാറ്റാ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 മാസത്തേക്കുള്ള ഈ നിയമനത്തിന് പ്രതിമാസം 51,876 ഏകീകൃത ശമ്പളമായി ലഭിക്കുന്നതാണ്.

അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധി വിജ്ഞാപന തീയതിയിൽ 45 വയസ്സാണ്. എങ്കിലും, പി.ആർ.സി.-കളിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവർത്തിപരിചയമുള്ളവർക്ക് 50 വയസ്സുവരെ പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, അല്ലെങ്കിൽ മാത്തമാറ്റിക്സ് വിഷയങ്ങളിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് രണ്ടാം ക്ലാസ് ബിരുദമാണ് ഈ തസ്തികയിലേക്കുള്ള യോഗ്യത.

ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്കൽ പാക്കേജുകൾ ഉപയോഗിച്ച് ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്. 500 രൂപയാണ് അപേക്ഷാ ഫീസ്, ഇത് ഓൺലൈനായി മാത്രം അടയ്ക്കണം. www.recruit.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി 2026 മാർച്ച് 20-നകം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് https://www.keralauniversity.ac.in/pdfs/jobNoti/NotificationDAta1771666563.pdf

ഓഫീസ് അസിസ്റ്റന്റ് നിയമനം

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റം ഓഫിസിലേക്ക്‌ താത്ക്കാലിക ഓഫീസ് അസിസ്റ്റന്റ് നിയമനം നടത്തുന്നു.
ബിരുദം, ഡാറ്റ എൻട്രി, ടൈപ്പിംഗ് എന്നിവയിലുള്ള അടിസ്ഥാന പരിജ്ഞാനമാണ് യോഗ്യത. ഉദ്യോഗാർഥികൾ അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുമായി മാർച്ച് 19ന് വൈകിട്ട് അഞ്ചിനകം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നൽകണം. അപേക്ഷ ഫോറവും കൂടുതൽ വിവരങ്ങളും www.kelsa.keralacourts.in ൽ ലഭ്യമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+