പ്ലസ്ടു കഴിഞ്ഞോ? ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ ജോലി നേടാം; കേരളത്തിൽ 14 ഒഴിവ്
സിഎസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള ആധാർ സേവാ കേന്ദ്രങ്ങളിലേക്ക് (എഎസ്‌കെ) ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 252 തസ്തികകളിലാണ് നിയമനം നടത്തുന്നത്. കേരളത്തിൽ ഉൾപ്പടെ ഒഴിവുകളുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. മാർച്ച് 10 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കേരളത്തിൽ ആലപ്പുഴ: 1, ഇടുക്കി: 2, കണ്ണൂർ: 2, കാസർഗോഡ്: 2, കൊല്ലം: 1, കോഴിക്കോട്: 1, പാലക്കാട്: 1, പത്തനംതിട്ട: 1, തൃശ്ശൂർ: 3, വയനാട്: 2 ആണ് ഒഴിവുകൾ.

അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് വേണം. പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ എസ്.എസ്.എൽ.സിക്ക് ശേഷം 2 വർഷത്തെ ഐ.ടി.ഐ. / 3 വർഷത്തെ പോളിടെക്നിക് ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. UIDAI അംഗീകൃത ആധാർ ഓപ്പറേറ്റർ/സൂപ്പർവൈസർ സർട്ടിഫിക്കറ്റും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അതത് സംസ്ഥാനങ്ങളിലെ അർദ്ധ-വിദഗ്ദ്ധ തൊഴിലാളികൾക്ക് നിശ്ചയിച്ച മിനിമം വേതനം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് https://career.csccloud.in/job-post/MTE1OQ==
സംസ്ഥാന സർക്കാരിന് കീഴിൽ ഒഴിവുകൾ
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇടക്കൊച്ചിയിൽ പ്രവർത്തിക്കുന്ന തേജോമയ ഹോമിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മാനേജർ തസ്തികയിലേക്കും പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് മൾട്ടി ടാസ്ക് പ്രൊവൈഡർ തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഹോമിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. താല്പര്യമുള്ളവർ ഫെബ്രുവരി 18-നകം [email protected] എന്ന ഇമെയിലിലേക്ക് ബയോഡാറ്റ അയക്കേണ്ടതാണ്. ഫോൺ : 9447750004.
വെറ്ററിനറി സര്‍ജന്‍ നിയമനം
കോഴിക്കോട്; മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളിലുള്ള വെറ്ററിനറി സര്‍ജന്‍ ഒഴിവുകളില്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 17ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0495 2768075
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്കുള്ള അഭിമുഖം ഫെബ്രുവരി 21ന് രാവിലെ 10.30ന് നടക്കും. ഡിസൈന്‍ എഞ്ചിനീയര്‍, പ്രോജക്ട് എഞ്ചിനീയര്‍, ലോജിസ്റ്റിക്‌സ് അസിസ്റ്റന്റ്, എല്‍.പി.ജി ഇന്‍സ്‌പെക്ഷന്‍ ഓഫീസര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് (സെയില്‍സ്) തസ്തികകളിലേക്കാണ് നിയമനം. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ഐ.ടി, ഡിപ്ലോമ, ബിടെക്. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്‌ട്രേഷന്‍ സ്ലിപ്പുമായെത്തി പങ്കെടുക്കാം. ഫോണ്‍: 0495 2370176, 2370178.
എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍ നിയമനം
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച് ഡി എസിന് കീഴില്‍ എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍ താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 16ന് ഉച്ചക്ക് രണ്ടിന് എച്ച് ഡി എസ് ഓഫീസില്‍ നടക്കും. യോഗ്യത: ഡി.എം.ഇയുടെ ഡിപ്ലോമ ഇന്‍ എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍ കോഴ്‌സും ആറു മാസത്തെ ഇന്റേണ്‍ഷിപ്പും. ഫോണ്‍: 0495 2355900.
-
കെഎസ്ഇബിയിൽ കരാർ ജോലി; 80,000 രൂപ വരെ ശമ്പളവും..ഈ യോഗ്യതയുണ്ടോ? അപേക്ഷിക്കാം -
ബിരുദമുണ്ട്; ജോലിയില്ല: ജോലിയുള്ളവര്‍ക്ക് സ്ഥിര ശമ്പളമില്ല; രാജ്യത്ത് ജോലിയില്ലാത്ത ബിരുദധാരികള്‍ 1.1 കോടി -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില












Click it and Unblock the Notifications