Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി ഇല്ലെന്ന് ഇനി വിഷമിക്കേണ്ട; ഇതാ താത്കാലികമെങ്കിലും സർക്കാർ ജോലി; ഇപ്പോൾ അപേക്ഷിക്കൂ

ആലപ്പുഴ: അർത്തുങ്കൽ ഗവ. റീജിയിണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ കുട്ടികൾക്ക് ഓട്ടം, ലോങ്ങ് ജമ്പ് ഇനങ്ങളിൽ പരിശീലനം നൽകുന്നതിനായി കായിക പരിശീലകനെ നിയമിക്കുന്നു. സംസ്ഥാന തലത്തിൽ സീനിയർ വിഭാഗത്തിൽ കഴിവ് തെളിയിച്ച വ്യക്തിയോ അല്ലാത്ത പക്ഷം സ്പോട്‌സ് കൗൺസിലിന്റെ അംഗീകാരമുള്ള കോച്ചിനോ അപേക്ഷ നൽകാം. സ്കൂൾ പ്രവൃത്തി സമത്തിന് ശേഷവും അവധി ദിവസങ്ങളിലും കായിക പരിശീലനത്തിനുളള സമയം കണ്ടെത്തി പരിശീലനം നൽകണം. യോഗ്യതയുള്ളവർ 18-ന് രാവിലെ 11 മണിക്ക് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മിനി സിവിൽ സ്റ്റേഷൻ നാലാം നില, ബോട്ട് ജെട്ടിക്ക് സമീപമുളള ആഫീസിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റിന്റെ അസൽ സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

jobsne-

വാക് ഇൻ ഇന്റർവ്യൂ

കണ്ണൂർ ഗവ. ആയുർവേദ കോളേജിനോടനുബന്ധിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ഒരു വർഷത്തേക്ക് ജൂനിയർ കൺസൾട്ടന്റ്, പീഡിയാട്രീഷ്യൻ എന്നീ പോസ്റ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.

ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി) ഒരൊഴിവ്, യോഗ്യത എം ബി ബി എസ്, എം ഡി, എം എസ് (ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി) പി ജി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ള വരെ പരിഗണിക്കുന്നതാണ്. ടി സി എം സി നിർബന്ധമാണ്. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന.

പീഡിയാട്രീഷ്യൻ, ഒരൊഴിവ്, യോഗ്യത എം ബി ബി എസ്, എം ഡി (പീഡിയാട്രിക്സ്) പി ജി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ള വരെ പരിഗണിക്കുന്നതാണ്. ടി സി എം സി നിർബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
അപേക്ഷകർ ബയോഡാറ്റയും ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ സഹിതം സെപ്റ്റംബർ 25 ന് രാവിലെ 11 മണിക്കും 12 മണിക്കും പരിയാരം ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പൽ ചേമ്പറിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 0497 2800167

അങ്കണവാടികളില്‍ ഒഴിവ്

ആലപ്പുഴ: വനിത ശിശു വികസന വകുപ്പ്, മുതുകുളം ഐ.സി.ഡി.എസ.് പ്രോജക്ട് പരിധിയിലുളള ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ നിലവിലുള്ളതും അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ഉണ്ടാകാവുന്നതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18 നും 46 നുംഇടയില്‍ പ്രായമുളള (പട്ടിക ജാതി/ പട്ടിക വര്‍ഗക്കാര്‍ക്ക് പ്രായ പരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കുന്നതാണ്) അര്‍ഹരായ വനിതകള്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കാം. അപേക്ഷ ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരം അഞ്ച്മണി വരെ സ്വീകരിക്കും. അപേക്ഷ ഫോറത്തിനും വിശദ വിവരത്തിനും മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള മുതുകുളം ശിശുവികസന പദ്ധതി ആഫീസുമായി ബന്ധപ്പെടാം. ഫോണ്‍. 9188959692

പരിശീലകനെ ആവശ്യമുണ്ട്

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ ഓഫീസ് ഓപ്പറേഷൻ എക്‌സിക്യൂട്ടീവ് കോഴ്‌സിൽ പരിശീലകനെ ആവശ്യമുണ്ട്. ഫോൺ: 9495999731, 8281269859, 8330092230

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+