Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ പ്രൊഡക്ട്‌സില്‍ തൊഴിലവസരം; 80 ഒഴിവ്

തിരുവനന്തപുരത്തെ കൊച്ചുവേളിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സില്‍ വര്‍ക്ക് അസിസ്റ്റന്റ് ഒഴിവ്. 80 ഒഴിവുകളാണുള്ളത്. പുരുഷന്മാര്‍ക്കാണ് അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

1)വര്‍ക്ക് അസിസ്റ്റന്റ് (പ്രൊഡക്ഷന്‍)-47

യോഗ്യത: കെമിസ്ട്രി ഒരു വിഷയമായുള്ള പ്രീഡിഗ്രി/ പ്ലസ്ടു പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ അപ്രന്റെറിസ് ഷിപ്പ് ട്രിയിനിംഗ് ്‌സ്‌കീമിന്റെ കീഴിലുള്ള അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍ ട്രേഡില്‍ എന്‍.എ.സി യോഗ്യത നേടിയിരിക്കണം.

ഫിറ്റര്‍-15, വെല്‍ഡര്‍-1, ഇലക്ട്രീഷന്‍-7

യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.

job

ഇന്‍സ്ട്രുമെന്റേഷന്‍-2

യോഗ്യത: ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്/ ഇലക്ട്രോണിക്‌സ് ട്രേഡില്‍ നേടിയ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.

സാനിറ്ററി പ്ലംബര്‍-1

യോഗ്യത: പ്ലംബര്‍ ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.

ലെഡ്‌ലെനര്‍-2

യോഗ്യത: വെല്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.

ബ്രിക്ക് ലെയര്‍-1

യേഗ്യത: പത്താം ക്ലാസ്/ ജെ.ടി.എസ്.സി

റിഗ്ഗര്‍-4

യേഗ്യത: പത്താം ക്ലാസ്/ ജെ.ടി.എസ്.സി

പ്രായപരിധി: 01-01-2020 ന് 18 വയസ്സിനും 36 വയസ്സിനും ഇടയില്‍

അപേക്ഷിക്കുന്നതിനായി www.travancoretitanium.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. എഴുത്ത് പരീക്ഷ നടത്തി അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ലിസ്റ്റ് പ്രകാരം അര്‍ഹതയുള്ളവരെ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുക്കുന്നത്.

ജനറല്‍ ഒ.ബി.സി വിഭാഗത്തിന് 400 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി വിഭാഗത്തിന് ഫീസ് ഇല്ല. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്കും ഫീസ് അതിനനുസരിച്ചുള്ള ഫീസ് ഉണ്ട്. ഓണ്‍ലൈനായും ഫീസ് അടക്കാം.

അപേക്ഷയോടൊപ്പെ jpg ഫോര്‍മാറ്റില്‍ ഏറ്റവും പുതിയ ഫോട്ടോ 200 kb യില്‍ താഴെയായും ഒപ്പ് വെള്ള പേപ്പറില്‍ രേഖപ്പെടുത്തി jpg ഫോര്‍മാറ്റില്‍ 50 kb ക്ക് താഴെയായും അപ്‌ലോഡ് ചെയ്യണം.

വയസ് തെളിയിക്കുന്നതിനായി എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റും സംവരണവിഭാഗക്കാര്‍ക്ക് അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ആധാര്‍ക്കാര്‍ഡും ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

ഏപ്രില്‍ 10 വരെയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+