Get Updates
Get notified of breaking news, exclusive insights, and must-see stories!

9 ലക്ഷം ശമ്പളം; വെള്ളം പോലെ ഇംഗ്ലീഷ് പറയണം, ഹൈസ്‌കൂള്‍ യോഗ്യത, ജോലി യുഎസ് കോണ്‍സുലേറ്റില്‍

ജോലി എല്ലാവരുടെയും സ്വപ്‌നമാണ്. നല്ല ശമ്പളം കിട്ടാന്‍ കൊതിക്കാത്തവരായി ആരുമില്ല. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന അംഗീകാരം ഏവരെയും ആകര്‍ഷിക്കുന്നതാണ്. പണമുള്ളവനേ വിലയുള്ളൂ എന്നൊക്കെ പറയുന്നത് അക്ഷരംപ്രതി ശരിയാണെന്ന് ജീവിതംകൊണ്ട് ബോധ്യമായവര്‍ തന്നെയാകും എല്ലാവരും. ഇവിടെ നല്ല ശമ്പളമുള്ള ജോലിയാണ് പരിചയപ്പെടുത്താന്‍ പോകുന്നത്.

അമേരിക്കന്‍ കോണ്‍സുലേറ്റിലാണ് ജോലി. ആഴ്ചയില്‍ 40 മണിക്കൂര്‍. എത്തിപ്പിടിക്കാന്‍ പറ്റാത്ത യോഗ്യതയൊന്നും ആവശ്യമില്ല. പക്ഷേ, ഇംഗ്ലീഷ് പച്ചവെള്ളം പോലെ സംസാരിക്കണം, എഴുതണം. കൂടെ ഹിന്ദിയും ഉറുദുവും അറിഞ്ഞാല്‍ വളരെ നല്ലത്. കൈനിറയെ ശമ്പളവും കിട്ടും. രസകരമായതും എന്നാല്‍ ഗൗരവമുള്ളതുമാണ് ജോലി. വിശദാംശങ്ങള്‍ അറിയാം...

us-consulate-hyderabad-job-vacancy-1

അമേരിക്കക്ക് ഇന്ത്യയില്‍ നാല് കോണ്‍സുലേറ്റുകളാണുള്ളത്. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണവ. ഇതില്‍ ഹൈദരാബാദ് കോണ്‍സുലേറ്റിലാണ് ജോലി ഒഴിവുള്ളത്. നോണ്‍ ഇമിഗ്രന്റ് വിസ അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഫുള്‍ടൈം വിഭാഗത്തിലാണ് ജോലി. ആഴ്ചയില്‍ 40 മണിക്കൂര്‍ വര്‍ക്ക് ഉണ്ടാകും.

വേണ്ടത് ഈ യോഗ്യതകള്‍

ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കണം. ഇംഗ്ലീഷ് ഭാഷ ഭംഗിയായി കൈകാര്യം ചെയ്യണം. ഓഫീസ് കാര്യങ്ങളെല്ലാം ഇംഗ്ലീഷില്‍ ആയിരിക്കും. തെലുഗ്, ഹിന്ദി, ഉറുദു, ഒറിയ എന്നീ ഭാഷകളില്‍ ഏതെങ്കിലും ഒന്ന് നന്നായി അറിഞ്ഞിരിക്കണം. മറ്റുള്ളവരുമായി മികച്ച രീതിയില്‍ ഇടപഴകാനും സംസാരിക്കാന്‍ കഴിയണം.

മൈക്രോ സോഫ്റ്റ് ഓഫീസ് ടൂള്‍സ് (വേഡ്, എക്‌സെല്‍, പവര്‍ പോയന്റ്, ഔട്ട്‌ലുക്ക്) എന്നിവയില്‍ നല്ല അറിവുണ്ടാകണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വൈദ്യപരിശോധനയുണ്ടാകും. കൂടാതെ സുരക്ഷാ പരിശോധനയും. അതിനെല്ലാം ശേഷമായിരിക്കും ജോലി ലഭിക്കുക.

കൈ നിറയെ ശമ്പളം

911851 രൂപ വാര്‍ഷിക ശമ്പളമായി കിട്ടും. അതായത്, ഏകദേശം മുക്കാല്‍ ലക്ഷം രൂപയില്‍ അധികം പ്രതിമാസം ശമ്പളം കിട്ടും. കൂടാതെ മറ്റു ആനുകൂല്യങ്ങളും. ജോലിക്കുള്ള അപേക്ഷ നല്‍കുമ്പോള്‍ ചില രേഖകള്‍ കൂടി സമര്‍പ്പിക്കണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, താമസ രേഖ, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ, വര്‍ക്ക് പെര്‍മിറ്റ്, ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ബിരുദം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.

അമേരിക്കയുടെ ഹൈദരാബാദ് കോണ്‍സുലേറ്റിന്റെ വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും. ഡിസംബര്‍ 26 വരെയാണ് അപേക്ഷിക്കാനുള്ള സമയം. അവസാന നിമിഷംവരെ അപേക്ഷിക്കാന്‍ കാത്തിരിക്കേണ്ട. ഓണ്‍ലൈന്‍ അപേക്ഷ ആയതിനാല്‍ ഒരുപക്ഷേ, അവസാന നിമിഷം തടസങ്ങള്‍ നേരിട്ടേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+