പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പില്‍ അവസരം; 200 ഒഴിവുകള്‍
കൊല്‍ക്കത്ത്: പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി 200 ഒഴിവുകള്‍. സ്റ്റാഫ് നഴ്‌സ് തസ്തികകളില്‍ 181 പേര്‍ക്ക് അവസരമുണ്ട്.
ഡിസ്ട്രിക്റ്റ് കണ്‍സള്‍ട്ടന്റ്( ക്വാളിറ്റി മോണിറ്ററിംഗ്)-1 യോഗ്യത-സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദം, ബയോസ്റ്റാറ്റിസ്റ്റികസ് സ്‌പെഷ്യലൈസേഷന്‍ അഭിലഷണീയം.
ശമ്പളം-30000
പ്രായപരിധി-40 വയസ്

മെഡിക്കല്‍ ഓഫീസര്‍ (തലാസീമിയ കണ്‍ട്രോള്‍ പ്രോഗ്രാം)-1 യോഗ്യത-എംബിബിഎസ്, തലാസീമിയ രോഗികളെ പരിചരിച്ചുള്ള ചികിത്സിച്ചുള്ള പരിചയം അഭിലഷണീയം.
ശമ്പളം-40000
പ്രായപരിധി-63 വയസ്സ്
മെഡിക്കല്‍ ഓഫീസര്‍ ഫുള്‍ടൈം-11 യോഗ്യത-എംബിബിഎസ്, പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍
ശമ്പളം-40000
പ്രായപരിധി-66 വയസ്സ്
സ്റ്റാഫ് നേഴ്‌സ്-181 യോഗ്യത- ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച ജിഎന്‍എം, ബംഗാളി ഭാഷയിലുള്ള പരിചയം.
ശമ്പളം-17220
പ്രായപരിധി-64 വയസ്
ലാബ് ടെക്‌നീഷ്യന്‍-5 യോഗ്യത- മെഡിക്കല്‍ ലബോറട്ടറിയില്‍ ബിരുദവും ഒരു വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ മെഡിക്കല്‍ ലബോറട്ടറിയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
ശമ്പളം-13000
പ്രായപരിധി-40 വയസ്
ഡാറ്റാ മാനേജര്‍- 1 യോഗ്യത-ബിരുദം( കൊമേഴ്‌സ് അഭിലഷണീയം) കമ്പ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ഡിപ്ലോമ.
ശമ്പളം 13000, പ്രായപരിധി-40 വയസ്.
അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും www.ebhealth.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷയും അപേക്ഷ ഫീസായി 100 രൂപയുടെ ഡിഡിയും (സംവരണ വിഭാഗക്കാര്‍ക്ക് 50 രൂപ) സഹിതമാണ് അയക്കേണ്ടത്.
വിലാസം: Office Of the Chief Medical Officer Of Health, Banamalipore, Barasat District Hospital Campus, North 24 Parganas, West Bengal-700124. ഏപ്രില്‍ 17 വരെയാണ് അപേക്ഷ സ്വീകരിക്കുക.












Click it and Unblock the Notifications