Get Updates
Get notified of breaking news, exclusive insights, and must-see stories!

വെസ്റ്റേണ്‍ റെയില്‍വേ ജഗ്ജീവന്‍ റാം ഹോസ്പിറ്റലില്‍ 177 ഒഴിവുകള്‍

വെസ്റ്റേണ്‍ റെയില്‍വേ മുംബൈ സെന്‍ട്രലിലെ ജഗ്ജീവന്‍ റാം ഹോസ്പിറ്റലില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊവിഡിനെ തുടര്‍ന്നുണ്ടായ അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യുന്നതിനാണ് കൂടുതല്‍ ആളുകളെ നിയമിക്കുന്നത്.

ജിഡിഎംഒ, സിഎംപി സ്‌പെഷ്യലിസ്റ്റ്, ഒബ്‌സ്ട്രിക്‌സ് ആന്റ് ഗൈനക്കോളജി, ഇന്റന്‍സിവിസ്റ്റ്, അനസ്‌തേഷ്യ, റേഡിയോളജിസ്റ്റ്, റീനല്‍ റീപ്ലേസ്‌മെന്റ്, ഹീമോ ഡയാലിസിസ് ടെക്‌നീഷ്യന്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, ഹൗസ്‌കീപ്പിങ്, അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 177 ഒഴിവുകളാണുള്ളത്. മൂന്ന് മാസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

corona

http://203.153.40.19/btc എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. മെയ് 24 വരെ അപേക്ഷിക്കാം. മെയ് 26 നാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ https://wr.indianrailways.gov.in/ എന്ന് വെബ്‌സൈറ്റില്‍ ലഭിക്കും.

കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നതോടെ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത് മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണമാണ്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ മൂന്നിലൊന്നും മഹാരാഷ്ടയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+