Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലാവസ്ഥാ പഠന കേന്ദ്രത്തിൽ ജോലി ഒഴിവ്:എറണാകുളത്തും തിരുവനന്തപുരത്തും വേറേയും ഒഴിവുകൾ

കോട്ടയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിൽ (ഐസിസിഎസ്) പ്രോജക്ട് ഫെലോ തസ്തികയിൽ അവസരം. താത്കാലിക നിയമനമാണ്. ജൂലൈ 14 ന് രാവിലെ 9.30-ന് കോട്ടയം ഗാന്ധിനഗറിലുള്ള ഓഫീസിൽ വെച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

സിവിൽ അല്ലെങ്കിൽ അഗ്രികൾച്ചറൽ എൻജിനീയറിങ്ങിൽ ബി.ടെകും, ഒപ്പം വാട്ടർ റിസോഴ്സസ്, ഹൈഡ്രോളജി, ജിയോ ഇൻഫർമാറ്റിക്സ്, റിമോട്ട് സെൻസിങ് എന്നിവയിലൊന്നിൽ എം.ടെകുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഹൈഡ്രോളജി, അഗ്രികൾച്ചർ, ക്ലൈമറ്റ് ഡാറ്റ അനാലിസിസ് എന്നിവയിലുള്ള ഗവേഷണ പരിചയവും ഗേറ്റ് യോഗ്യതയുമുള്ളവർക്ക് മുൻഗണന ലഭിക്കും. മുപ്പത് വയസ്സാണ് ഉയർന്ന പ്രായപരിധി. അർഹരായ സംവരണ വിഭാഗക്കാർക്ക് പ്രായ പരിധി ഇളവ് ലഭിക്കും. പ്രതിമാസം 36,000 രൂപയാണ് ഏകീകൃത പ്രതിഫലം.

ഒരു വർഷത്തേക്കോ പ്രോജക്ട് അവസാനിക്കുന്നത് വരെയോ ആയിരിക്കും നിയമന കാലാവധി. ആദ്യ മൂന്ന് മാസത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത് തുടരുക. അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തുന്നവർ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും വിശദമായ ബയോഡാറ്റയും ഹാജരാക്കണം. യാത്രാബത്ത അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. വിശദവിവരങ്ങൾക്ക് www.iccs.res.in ഫോൺ: 8547509906.

jobmm-

ആറ്റിങ്ങൽ എൻജിനീയറിങ് കോളേജിൽ താൽക്കാലിക നിയമനം

ആറ്റിങ്ങൽ: ഐഎച്ച്ആർഡിയുടെ (IHRD) കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ ഗവ. എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമർ, ഡെമോൺസ്‌ട്രേറ്റർ (കമ്പ്യൂട്ടർ സയൻസ്), ട്രേഡ്‌സ്മാൻ (കമ്പ്യൂട്ടർ സയൻസ്) എന്നിവയാണ് ഒഴിവുള്ള തസ്തികകൾ.

കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബി.എസ്‌സി കമ്പ്യൂട്ടർ സയൻസാണ് യോഗ്യത. ഡെമോൺസ്‌ട്രേറ്റർ തസ്തികയ്ക്ക് ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ് (മൂന്നുവർഷം) അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് ഉണ്ടായിരിക്കണം. ട്രേഡ്‌സ്മാൻ തസ്തികയ്ക്ക് എസ്.എസ്.എൽ.സി വിജയവും കമ്പ്യൂട്ടർ സയൻസിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ജൂലൈ 6-ന് രാവിലെ 10-ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0470-2627400.

എറണാകുളം ജനറൽ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ നിയമനം
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി (HDS) മുഖേന ജൂനിയർ ഡോക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. വാക്-ഇൻ ഇന്റർവ്യൂ ജൂലൈ 3-ന് രാവിലെ 11-ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ച് നടക്കും.

എംബിബിഎസ് (MBBS) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കേരള മെഡിക്കൽ കൗൺസിൽ അല്ലെങ്കിൽ ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ സാധുവായ രജിസ്‌ട്രേഷനും ഉള്ളവർക്കാണ് അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും വിശദമായ ബയോഡാറ്റയും സഹിതം നിശ്ചിത സമയത്ത് സൂപ്രണ്ടിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2386000.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+