ജോലി ഒഴിവ്; കേരള ഐടി മിഷനിൽ അവസരം..ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം
കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ വിവിധ കരാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. CERT-K, KSWAN, e-Procurement, DeGS തുടങ്ങിയ പദ്ധതികൾക്കായി ഒരു വർഷത്തേക്കാണ് നിയമനങ്ങൾ. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ഇ-പ്രൊക്യൂർമെൻ്റ് പ്രോജക്ട്: പ്രൊക്യൂർമെൻ്റ് ഡൊമൈൻ എക്സ്പർട്ട് (ഒഴിവ്: 1). പ്രായപരിധി: 40. യോഗ്യത: ബി.ടെക്/ബി.ഇ. (EC/CS/IT) / എം.സി.എ. + എം.ബി.എ. 5 വർഷം ഐ.ടി. മാനേജർ പരിചയം (3 വർഷം ഇ-ഗവേണൻസ്). ശമ്പളം: 1,04,000.

CERT-K പ്രോജക്ട്: ലീഡ് / സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ് (ഒഴിവ്: 1). പ്രായപരിധി: 40. യോഗ്യത: ബി.ഇ./ബി.ടെക് (CS/EC/IT) / എം.സി.എ. + ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ്. 4-6 വർഷം പരിചയം (4 വർഷം ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ). ശമ്പളം: 80,000.
KSWAN പ്രോജക്ട്: സീനിയർ നെറ്റ്‌വർക്ക് എഞ്ചിനീയർ (NOC ഓപ്പറേഷൻസ്) (ഒഴിവ്: 1). പ്രായപരിധി: 35. യോഗ്യത: ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസിൽ ബി.ഇ./ബി.ടെക്, CCNP/തത്തുല്യ സർട്ടിഫിക്കേഷൻ. 3 വർഷം നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷൻ പരിചയം (NOC/ഡാറ്റാ സെൻ്റർ പരിചയം അഭികാമ്യം). MPLS/IPV6 കോൺഫിഗറേഷൻ, റൂട്ടിംഗ്, സ്വിച്ചിംഗ്, ഫയർവോൾ അറിവ് അഭികാമ്യം. ശമ്പളം: 52,000.
ഡി.ഇ.ജി.എസ്. പദ്ധതി: ഡിസ്ട്രിക്ട് പ്രോജക്ട് മാനേജർ (പ്രതീക്ഷിക്കുന്ന ഒഴിവുകൾ). പ്രായപരിധി: 40. യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം / എം.സി.എ. + എം.ബി.എ. 2 വർഷത്തെ ഐ.ടി. പ്രവർത്തിപരിചയം. ശമ്പളം: 40,000. കൂടുതൽ വിവരങ്ങൾക്ക് https://careers-itmission.kerala.gov.in/NotificationPdf/MTI%3D
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍ നിയമനം
പാലക്കാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരമാവധി 90 ദിവസം വരെയോ അല്ലെങ്കില്‍ പി.എസ്.സി വഴിയോ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ സ്ഥിര നിയമനം നടക്കുന്നത് വരെയോ മാത്രമായിരിക്കും ജോലിയില്‍ തുടരാന്‍ സാധിക്കുക. ബി.എച്ച്.എം.എസ് യോഗ്യതയുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 45 വയസ്സ് പ്രായപരിധിയില്‍ ഉള്ളവരായിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം പാലക്കാട് കല്‍പ്പാത്തിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഫെബ്രുവരി 10 വൈകീട്ട് നാലിനകം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491-2576355.
ക്ലീനിങ് സ്റ്റാഫ്, റേഡിയോഗ്രാഫര്‍ നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ്/കാസ്പ് പദ്ധതിക്ക് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലീനിങ് സ്റ്റാഫ്, റേഡിയോഗ്രാഫര്‍ എന്നീ തസ്തികയിലേയ്ക്ക് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഏഴാം ക്ലാസ് പാസായവര്‍ക്ക് ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം ഉള്ളവര്‍, മഞ്ചേരി മുനിസിപ്പല്‍ ഏരിയയിലുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അഭിമുഖം ഫെബ്രുവരി 10ന് രാവിലെ 10.30ന് നടക്കും. പ്ലസ് ടു പാസായവര്‍ക്ക് റേഡിയോഗ്രാഫര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ഗവ. അംഗീകൃത രണ്ട് വര്‍ഷ ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി (ഡി.ആര്‍.ടി) അല്ലെങ്കില്‍ ഗവ. അംഗീകൃത മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റേഡിയോ ഡയഗ്നോസിസ് ആന്‍ഡ് റേഡിയോതെറാപ്പി (ഡി.ആര്‍.ആര്‍.ടി) അല്ലെങ്കില്‍ ഗവ. അംഗീകൃത ബി.എസ്.സി എം.ആര്‍.ടി. കേരള പാരാമെഡിക്കല്‍ കൗണ്‍സില്ലിന്റെ രജിസ്ട്രേഷന്‍ നിര്‍ബന്ധം. സി.ടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍ തുടങ്ങിയവയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം ഫെബ്രുവരി 12ന് രാവിലെ 10.30ന്. നിര്‍ദിഷ്ട യോഗ്യതയുള്ള 45 വയസ് തികയാത്ത ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം നിശ്ചയിച്ച തിയതിയില്‍ നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0483 2766425.












Click it and Unblock the Notifications