എൽഐസിയിൽ ജൂനിയർ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്; കേരളത്തിലും ഒഴിവ്,അപേക്ഷിക്കാം
ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളം ആകെ 180 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30-ന് അവസാനിക്കും. അപേക്ഷാ സമർപ്പണത്തിന് മുൻപ് വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിച്ച് ആവശ്യമായ രേഖകൾ തയ്യാറാക്കേണ്ടതാണ്..
ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കർണാടകയിലാണ്: 29. ഇതിൽ ബെംഗളൂരുവിൽ മാത്രം 23 ഒഴിവുകൾ ഉൾപ്പെടുന്നു. മഹാരാഷ്ട്രയിൽ 25, തെലങ്കാനയിൽ 24, തമിഴ്നാട്ടിൽ 21, മധ്യപ്രദേശിൽ 18, ഉത്തർപ്രദേശിൽ 13 എന്നിങ്ങനെയാണ് കൂടുതൽ ഒഴിവുകളുള്ള മറ്റ് സംസ്ഥാനങ്ങൾ. പശ്ചിമ ബംഗാൾ 9, ആന്ധ്രാപ്രദേശ് 8, ഒഡീഷ 7, ബിഹാർ 7 എന്നിവിടങ്ങളിലും കാര്യമായ ഒഴിവുകളുണ്ട്. ഛത്തീസ്ഗഢ്, അസം, ഡൽഹി എന്നിവിടങ്ങളിൽ മൂന്ന് ഒഴിവുകൾ വീതമാണുള്ളത്. ഗുജറാത്തിൽ അഹമ്മദാബാദ്, രാജ്കോട്ട് എന്നിവിടങ്ങളിലായി 2 ഒഴിവുകളാണുള്ളത്. കേരളത്തിൽ എറണാകുളം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായി ആകെ മൂന്ന് ഒഴിവുകളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഓരോ ജില്ലയിലും ഓരോ ഒഴിവ് വീതം ലഭ്യമാണ്. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഓരോ ഒഴിവുകൾ മാത്രമാണുള്ളത്.

55% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം. കറസ്പോണ്ടൻസ്, വിദൂര വിദ്യാഭ്യാസം അല്ലെങ്കിൽ പാർട്ട് ടൈം കോഴ്സുകളിലൂടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.കമ്പ്യൂട്ടർ സിസ്റ്റങ്ങളിൽ പ്രവർത്തിക്കാനും കൈകാര്യം ചെയ്യാനുമുള്ള മികച്ച പരിജ്ഞാനം നിർബന്ധമാണ്. പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കുമെന്നും വിജ്ഞാപനം പറയുന്നു. ഈ തസ്തികയ്ക്ക് കമ്പ്യൂട്ടർ സ്കിൽസ് അത്യാവശ്യമാണ്.
2026 ഏപ്രിൽ 1-ന് പ്രായപരിധിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച്, ഉദ്യോഗാർത്ഥികൾക്ക് 21 വയസ്സിൽ കുറയാതെയും 30 വയസ്സിൽ കൂടാതെയും പ്രായമുണ്ടായിരിക്കണം. അതായത്, 1996 ഏപ്രിൽ 2-ന് മുൻപോ 2005 ഏപ്രിൽ 1-ന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പള പാക്കേജാണ് ലഭിക്കുക. പ്രതിമാസം 20,000 രൂപയാണ് അടിസ്ഥാന ശമ്പളം. നഗര വിഭാഗം അനുസരിച്ച്, വാർഷിക കോസ്റ്റ് ടു കമ്പനി (CTC) 4,64,508 മുതൽ 4,98,108 വരെയായിരിക്കു. കൂടുതൽ വിവരങ്ങൾക്ക് https://cdn.lichousing.com/2026/04/Detailed-Advertisement-Recruitment-of-Junior-Assistants-2026.pdf












Click it and Unblock the Notifications