സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KICDC) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ www.kicdcl.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 27 വൈകുന്നേരം 5 മണിയാണ്. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO)- പാലക്കാട് ഒരു ഒഴിവാണ് ഈ തസ്തികയിലുള്ളത്. 12 മാസത്തെ പ്രൊബേഷൻ കാലയളവ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്ഥിരം നിയമനം ലഭിക്കും. അക്കൗണ്ടിംഗ്, കൊമേഴ്സ്, ഫിനാൻസ് അല്ലെങ്കിൽ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ എന്നിവയിലേതെങ്കിലും ബിരുദവും, ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ICAI) അല്ലെങ്കിൽ കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ടന്റ്സ് (ICWA) ഓഫ് ഇന്ത്യയിലെ അംഗത്വവുമാണ് യോഗ്യത. എം.ബി.എ (ഫിനാൻസ്) ഉള്ളവർക്ക് മുൻഗണന ലഭിക്കും.

പ്രധാന ഫിനാൻസ് മേഖലയിൽ കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തിപരിചയം ഈ തസ്തികയ്ക്ക് ആവശ്യമാണ്. ബഡ്ജറ്റ്, ഷെഡ്യൂൾ, ക്ലയിന്റ് മാനേജ്മെന്റ് എന്നിവയിലെല്ലാം ഉത്തരവാദിത്തം നിർബന്ധമാണ്. 2026 മാർച്ച് 1ന് 55 വയസ്സാണ് ഉയർന്ന പ്രായപരിധി. ശമ്പള സ്കെയിൽ 77,400-1,15,200 ആണ്, പ്രതിവർഷം ഏകദേശം 24 ലക്ഷം സി.ടി.സി ലഭിക്കും.
മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ പാലക്കാട് ഒരു ഒഴിവുണ്ട്. ഇതൊരു ഒരു വർഷത്തെ കരാർ നിയമനമാണ്, പ്രകടനത്തെ അടിസ്ഥാനമാക്കി ഈ കരാർ ഓരോ വർഷവും നീട്ടിനൽകാം. സി.എ (CA) അല്ലെങ്കിൽ ഐ.സി.ഡബ്ല്യു.എ (ICWA) ഇന്റർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയവർക്ക് തെരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കും.
ഈ തസ്തികയിലേക്ക് 1-2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 2026 മാർച്ച് 1ന് 32 വയസ്സാണ് ഉയർന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,000 രൂപ ഏകീകൃത ശമ്പളമായി ലഭിക്കും, ഇത് പ്രതിവർഷം 4.20 ലക്ഷം വരും.
. പ്രായപരിധി, പ്രവൃത്തിപരിചയം എന്നിവ മാർച്ച് 1 അടിസ്ഥാനമാക്കി കണക്കാക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, കൂടിക്കാഴ്ച (പേഴ്സണൽ ഇന്റർവ്യൂ) എന്നിവയിലേതെങ്കിലും ഒന്നോ അല്ലെങ്കിൽ ഇവയുടെ സംയോജനമോ ഉൾപ്പെട്ടേക്കാം. ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട ഫോട്ടോ സ്കാൻ ചെയ്യുമ്പോൾ ഏറ്റവും പുതിയ ഫോട്ടോ മാത്രം 200 KB-യിൽ താഴെയുള്ള *JPG ഫോർമാറ്റിൽ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.സ്വന്തം ഒപ്പ് ഒരു വെള്ള പേപ്പറിൽ രേഖപ്പെടുത്തിയ ശേഷം സ്കാൻ ചെയ്ത് ഓൺലൈൻ അപേക്ഷയിൽ നിർദേശിക്കുന്ന ഭാഗത്ത് അപ്ലോഡ് ചെയ്യേണ്ടതാണ്. ഈ സ്കാൻ ചെയ്ത ഒപ്പിന്റെ ചിത്രം 50 KB-യിൽ താഴെയുള്ള *.JPG ഫോർമാറ്റിൽ മാത്രമായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://www.kicdcl.org/careers












Click it and Unblock the Notifications